കർഷകനല്ലേ മാഡം കളപറിക്കാനിറങ്ങിയതാണ്..! സിനിമാ ഡയലോഗ് എഴുതി വടിവാളുമായി ഫെയ്‌സ്ബുക്കിൽ ഗുണ്ടയുടെ വെല്ലുവിളി; ഗുണ്ടാ സംഘങ്ങളുടെ വെല്ലുവിളി കോട്ടയം ഗാന്ധിനഗറിൽ

കോട്ടയം: കർഷകനല്ലേ മാഡം.. കളപറിക്കാനിറങ്ങിയതാണ്..! ഫെയ്‌സ്ബുക്കിൽ വടിവാളുമായി നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം ജില്ലാ പൊലീസ് മേധാവിയെ പോലും വെല്ലുവിളിച്ച് ഗുണ്ട. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ എബി ജോർജ് എന്ന യുവാവാണ് ഫെയ്‌സ്ബുക്കിൽ വടിവാളുമായി നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത ശേഷം ജില്ലാ പൊലീസ് മേധാവിയെത്തന്നെ വെല്ലുവിളിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കറുകച്ചാലിൽ ഗുണ്ടാ നേതാവിനെ ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയ ശേഷം കാലുകൾ അറുത്തുമാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഗാന്ധിനഗറിൽ എബി ജോർജ് എന്ന ഗുണ്ട വെല്ലുവിളിയുമായി എത്തിയിരിക്കുന്നത്. നേരത്തെ ഗുണ്ടാ സംഘത്തലവൻ അലോട്ടിയെ ഫെയ്‌സ്ബുക്കിൽ വെല്ലുവിളിച്ചതിന് എബിയുടെ ക്വട്ടേഷൻ സംഘവും, അലോട്ടിയുടെ ഗുണ്ടാ സംഘവും തമ്മിൽ ഗാന്ധിനഗർ ഭാഗത്ത് വച്ച് ഏറ്റുമുട്ടിയിരുന്നു. ഇതിനു പിന്നാലെ ഇയാളെയും ഇയാളുടെ ഒപ്പമുണ്ടായിരുന്നവരെയും പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് എബി ഇപ്പോൾ വീണ്ടും ഭീഷണി മുഴക്കിയിരിക്കുന്നത്. കർഷകനല്ലേ മാഡം കളപറിക്കാൻ ഇറങ്ങിയതാണ് എന്ന ക്യാപ്ഷനോടു കൂടിയാണ് ഫെയ്‌സ്ബുക്കിൽ ഇയാൾ പോസ്റ്റിട്ടിരിക്കുന്നത്. ഈ പോസ്റ്റിനും നിരവധി യുവാക്കൾ കമന്റുമായി രംഗത്ത് എത്തിയിട്ടുണ്ട്. കറുകച്ചാലിൽ ക്വട്ടേഷൻ സംഘം ഗുണ്ടാ സംഘത്തലവനായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഇപ്പോൾ ഗാന്ധിനഗറിൽ പരസ്യമായ ഭീഷണിയുമായി ഗുണ്ടാ സംഘം രംഗത്ത് എത്തിയിരിക്കുന്നത്.

Hot Topics

Related Articles