കടംവാങ്ങി ബൈക്ക് വാങ്ങി നൽകിയില്ലെങ്കിൽ കിഡ്‌നി വിറ്റ് ബൈക്ക് വാങ്ങും! മകന്റെ ഭീഷണിയ്ക്കു വഴങ്ങി ഡ്യൂക്ക് വാങ്ങിയ മാതാപിതാക്കൾക്ക് എം.വി.ഡിയുടെ പണി; കോട്ടയം നഗരമധ്യത്തിൽ ഒറ്റച്ചക്രത്തിൽ ബൈക്കോടിച്ച മകൻ കുടുങ്ങി; വീഡിയോ കാണാം

കോട്ടയം: നഗരമധ്യത്തിൽ തിരക്കേറിയ റെയിൽവേ സ്‌റ്റേഷൻ റോഡിൽ മുൻ ചക്രങ്ങൾ പൊക്കി ഡ്യൂക്കിൽ യുവാവിന്റെ അഭ്യാസപ്രകടനം. നൂറുകണക്കിന് യാത്രക്കാരും, സ്‌കൂൾ വിദ്യാർത്ഥികൾ അടക്കമുള്ള കുട്ടികൾ നോക്കി നിന്നപ്പോഴുമാണ് നടുറോഡിൽ ഓടിയെത്തുന്ന വാഹനങ്ങൾക്കിടെ മുൻ ചക്രം ഉയർത്തി യുവാവ് അഭ്യാസ പ്രകടനം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അയ്മനം സ്വദേശിയും ബിബിഎ വിദ്യാർത്ഥിയുമായ അനുരാഗിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. ആർ.ടി.ഒ ടി.ജെ സജീവിന്റെ നിർദേശാനുസരണമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

Advertisements

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ഏറെ തിരക്കേറിയ റെയിൽവേ സ്റ്റേഷൻ റോഡിലായിരുന്നു സംഭവം. റെയിൽവേ സ്‌റ്റേഷൻ ഭാഗത്തു നിന്നും എത്തിയ ഡ്യൂക്ക് ബൈക്ക് ഏതാണ്ട് ഏഴു സെക്കന്റോളം സമയം മുൻ ചക്രങ്ങൾ റോഡിൽ ഉയർത്തിയാണ് സഞ്ചരിച്ചത്. ബൈക്കിന്റെ ഇരമ്പൽകേട്ട നാട്ടുകാർ നോക്കിയതോടെയാണ് മുൻ ചക്രങ്ങൾ ഉയർത്തിയാണ് ബൈക്ക് ഓടുന്നതെന്നു കണ്ടത്. ഇതിനിടെ കാഴ്ചക്കാരിൽ ആരോ ഒരാൾ ഈ വിഡിയോ പകർത്തുകയും ചെയ്തു. ഇതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നാണ് ഈ വീഡിയോ ദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ എത്തുന്നത്. ഇതേ തുടർന്നു നടത്തിയ അന്വേഷണത്തിൽ അയ്മനം സ്വദേശിയായ പ്രസാദിന്റെ മകൻ അനുരാഗിന്റെയാണ് ബൈക്ക് എന്നു കണ്ടെത്തി. തുടർന്നു, മോട്ടോർ വാഹന വകുപ്പ് അധികൃതർ വീട്ടിലെത്തി. ബി. ബി. എ വിദ്യാർഥി യായ അനുരാഗ് ഡ്യൂക്ക് വാങ്ങികൊടുത്തില്ലെങ്കിൽ കിഡ്നി വിറ്റ് വണ്ടി വാങ്ങും എന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് ഇവർ മകന് ലക്ഷങ്ങൾ മുടക്കി ഡ്യൂക്ക് ബൈക്ക് വാങ്ങി നൽകിയത്. മകൻ ഡ്യൂക്ക് ബൈക്ക് ഉപഭോക്താക്കളുടെ കൂട്ടായ്മയിൽ അംഗമാണ് എന്നു മാതാപിതാക്കൾ അറിയിച്ചു. അമിതവേഗവും സ്റ്റണ്ടിംങ് അടക്കമുള്ളവ ഇവിടെ നടത്താറുണ്ട്. ഈ അമിത വേഗം ഒഴിവാക്കുന്നതിനും കൂട്ടായ്മയിൽ നിന്നും പിൻതിരിപ്പിക്കുന്നതിനും വേണ്ട നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സംഭവത്തിൽ കേസെടുത്ത മോട്ടോർ വാഹന വകുപ്പ് ലൈസൻസ് സസ്‌പെൻഷൻ അടക്കമുള്ള നടപടികളിലേയ്ക്കു കടക്കും.

Hot Topics

Related Articles