ചിലിയിൽ വീണ്ടും ഇടത് തരംഗം ; പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് ചരിത്ര വിജയം ; ഗബ്രിയേൽ ബോറിക്ക് ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്

സാന്റിയാഗോ : ചിലിയിൽ വീണ്ടും ഇടത് തരംഗം. ചിലിയുടെ ചരിത്രത്തിൽ ഇടം പിടിച്ച്  ഗബ്രിയേൽ ബോറിക് . പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ്‌ ഗബ്രിയേല്‍ ബോറിക്ക് നേടിയത് ഉജ്വല വിജയം. തീവ്ര വലതുപക്ഷ നേതാവായ ഹൊസെ അന്റോണിയോ കാസ്റ്റിനെയാണ് ബോറിക്ക് പരാജയപ്പെടുത്തിയത്. ഇതുവരെയുള്ള കണക്ക്‌ പ്രകാരം ഗബ്രിയേല്‍ ബോറിക്കിന് 56 ശതമാനം വോട്ടുകളും അന്റോണിയോ കാസ്റ്റിന് 44 ശതമാനം വോട്ടുകളും ലഭിച്ചു. വിജയത്തോടെ ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരിക്കുകയാണ്‌ ഗബ്രിയേല്‍ ബോറിക്ക്‌.

സിഐഎ അട്ടിമറിയിലൂടെ മാർക്‌സിസ്റ്റ് പ്രസിഡന്റ് സാൽവഡോർ അലൻഡെയെ പുറത്താക്കി 48 വർഷങ്ങൾക്ക് ശേഷമാണ്‌ ചിലിയിൽ വീണ്ടുമൊരു ഇടതുപക്ഷ നേതാവ്‌ പ്രസിഡന്റാകുന്നത്‌. ഇടതുപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ കണ്‍വേര്‍ജെന്‍സ് പാര്‍ട്ടിയുടെ നേതാവാണ് ബോറിക്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞായറാഴ്‌ച‌യായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. നിരവധി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് അടുത്തിടെ സാക്ഷ്യം വഹിച്ച ചിലിയില്‍ ഏറെ നിര്‍ണായകമായിരുന്നു ഈ തെരഞ്ഞെടുപ്പ്.

Hot Topics

Related Articles