കോട്ടയം : ചിങ്ങവനത്തു പുതിയ പൊലീസ് സ്റ്റേഷൻ നിർമി ക്കാൻ ശ്രമമാരംഭിച്ചു. സ്ഥല പരിമിതിമൂലം ബുദ്ധിമുട്ടുന്ന ചിങ്ങവനം പോലീസ് സ്റ്റേഷൻ മാറ്റി സ്ഥാപിക്കുവാനുള്ള നടപടികൾക്ക് തുടക്കം.
ഇതിൻ്റെ ഭാഗമായി ചിങ്ങവനത്ത് മുൻപ് പ്രവർത്തിച്ചിരുന്ന ട്രാവൻകൂർ ഇലക്ട്രോ കെമിക്കൽസിന്റെ സ്ഥലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി കലക്ടർക്കു കത്തു നൽകി.
അധികാര പരിധിയിൽ ജില്ലയിലെ തന്നെ ഏറ്റവും വിസ്തൃതിയുള്ള സ്റ്റേഷനിൽ ഒന്നാണ് ചിങ്ങവനം. നിലവിൽ സ്റ്റേഷനിലെ അൻപതോളം പൊലീസ് ഉദ്യോഗസ്ഥർക്കു വിശ്രമിക്കാൻ 4 കട്ടിലുകൾ മാത്രമാ ണുള്ളത്.വനിതാ പൊലീസ് ഉദ്യോഗ സ്ഥർക്കും വിശ്രമമുറിയിലെ സൗകര്യം പരിമിതമാണ്. സ്റ്റേഷനിലേക്ക് എത്തിച്ചേരാൻ സ്വന്തമായി വഴിയില്ല.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിലൂടെ ആണ് ഇപ്പോൾ സ്റ്റേഷനിലേക്ക് എത്തിച്ചേരുന്നത്.
കളക്ടറുടെ അനുമതി ലഭിച്ചാലുടൻ പുതിയ സ്റ്റേഷനു വേണ്ടിയുള്ള തുടർന്ന് നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.