ഇടുക്കി :പിഎച്ച്ഡി വിവാദത്തിൽ വിശദീകരണവുമായി ചിന്ത ജെറോം.
മനുഷ്യസഹജമായ തെറ്റാണ് തനിക്ക് സംഭവിച്ചത്.ഒരു വരിപോലും മറ്റൊന്നിൽ നിന്ന് പകർത്തി എഴുതിയിട്ടില്ല .
Advertisements
ചില ലേഖനങ്ങളുടെ ആശയങ്ങൾ ഉൾക്കൊള്ളുക മാത്രമാണ് ചെയ്തത്.
പുസ്തക രൂപത്തിൽ ആകുമ്പോൾ പിശക് തീരുത്തുമെങ്കിലും ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കൃതി വൈലോപ്പിള്ളിയുടെതെന്ന് എഴുതിയ തെറ്റ് തിരിച്ചറിഞ്ഞില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് സാന്ദർഭികമായ പിഴവായി മാത്രം സംഭവിച്ചതാണെന്നും ചിന്ത ജെറോം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പിശക് ചൂണ്ടിക്കാണിച്ചവർക്കും, വിമർശകർക്കും നന്ദിയും ചിന്ത ജെറോം രേഖപ്പെടുത്തി.
എന്നാൽ തൻ്റെ പിഴവിനെ ചിലർ പർവതീകരിച്ച് കാണിക്കുകയായിരുന്നു എന്നും ചിന്ത പറഞ്ഞു.