മങ്ങാരം ഗവ: യു.പി സ്കൂളിൽ പ്രകൃതി പഠന ക്ലാസ്സും പരിസ്ഥിതി ക്വിസ് മത്സരവും നടത്തി

പന്തളം: കേരള വനം വന്യ ജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം പന്തളം ബ്ലോക്കിൻെറ ആഭിമുഖ്യത്തിൽ മങ്ങാരം ഗവ: യു.പി.സ്കൂളിൽ പ്രകൃതി പഠന ക്ലാസ്സും പരിസ്ഥിതി ക്വിസ് മത്സരവും നടത്തി .പഠനക്ലാസ്സ് പന്തളം നഗരസഭ കൗൺസിലർ സുനിത വേണു ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് കെ.എച്ച് .ഷിജു അദ്ധ്യക്ഷനായിരുന്നു .വനം വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം പന്തളം ബ്ലോക്ക് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.ഐ.ജിലീഫ് ക്ലാസ്സ് എടുത്തു. സ്കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി, സ്കൂൾ പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ റഹ്മത്ത് എന്നിവർ സംസാരിച്ചു. പരിസ്ഥിതി ക്വിസ് മത്സരത്തിൽ കെ.ഷിഹാദ് ഷിജു ഒന്നാം സ്ഥാനവും, ആദില രണ്ടാം സ്ഥാനവും, രുദ്ര രവി മുന്നാം സ്ഥാനവും നേടി .മത്സര വിജയികൾക്ക് പന്തളം നഗരസഭ കൗൺസിലർ സുനിത വേണു മൊമ്ൻ്റോകൾ നൽകി.

Hot Topics

Related Articles