കൊച്ചി : പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് പിന്നാലെ മലയാള സിനിമാ നടന്മാരുടെ സംഘടനയായ അമ്മയുടെ 32-ാമത് എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ചേർന്നു. കലൂരിലെ ഓഫിസിൽ ചേർന്ന യോഗത്തിന് ശേഷം എടുത്ത തീരുമാനങ്ങൾ മാധ്യമങ്ങളുമായി പങ്കുവെച്ചു.
Advertisements
പ്രസിഡന്റ് ശ്വേത മേനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും യോഗത്തിൽ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കമ്മിറ്റി അംഗങ്ങൾക്കൊപ്പം നിരവധി അഭിനേതാക്കളും പങ്കെടുത്തപ്പോൾ, നേരിട്ട് എത്താൻ സാധിക്കാത്തവർ ഓൺലൈനായി യോഗത്തിൽ ചേർന്നു.
“അമ്മയുടെ അംഗങ്ങളുടെ സുരക്ഷയാണ് നമ്മുടെ പ്രഥമ ലക്ഷ്യം” എന്ന് ശ്വേത മേനോൻ വ്യക്തമാക്കി. പുതുതായി ചുമതലയേറ്റതിന് ശേഷം നടന്ന ആദ്യ എക്സിക്യൂട്ടീവ് യോഗം ഏറെ മനോഹരമായ അനുഭവമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.