വിദ്യാര്‍ത്ഥികളില്‍ നിയമാവബോധം വളര്‍ത്തണം; ലോക ഉപഭോക്തൃ ദിനത്തില്‍ ക്ലാസ്സ് സംഘടിപ്പിച്ച് കോട്ടയം സിഎംഎസ് കോളേജ്

കോട്ടയം : ലോക ഉപഭോക്തൃ ദിനത്തില്‍ കോട്ടയം സിഎംഎസ് കോളേജില്‍ നിയമ ബോധവത്കണ സെമിനാര്‍ നടത്തി. സെമിനാര്‍ അഡ്വ വിവേക് മാത്യു വര്‍ക്കി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്കരണ ക്ലാസ്സ് നടന്നു. വിദ്യാര്‍ത്ഥി സമൂഹം നേരിടുന്ന നിയമ വിഷയങ്ങള്‍ സംബന്ധിച്ചും , പൊതു സമൂഹത്തില്‍ പാലിക്കേണ്ട നിയമങ്ങളെ സംബന്ധിച്ചും, പോക്‌സോ ഉള്‍പ്പടെയുള്ള കേസുകള്‍ സംബന്ധിച്ചും വിദ്യാര്‍ത്ഥികളില്‍ അവബോധം വളര്‍ത്താന്‍ ഉതകുന്ന തരത്തിലായിരുന്നു ക്ലാസ്സ്.

വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്ലാസ്സില്‍ വിവേക് മാത്യു വര്‍ക്കി ക്ലാസ്സ് നയിച്ചു.കോളേജ് വൈസ് പ്രിന്‍സിപ്പല്‍ റീനു ജേക്കബ് യോഗത്തില്‍ അധ്യക്ഷയായി.കോളേജ് കോ ഓപ്പറേറ്റ് റിലേഷന്‍ ഡയറക്ടര്‍ സുദീപ് ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. റിട്ട എക്‌സൈസ് ഉദ്യോഗസ്ഥന്‍ കെ ജി സതീഷ് പരിപാടി കോ ഓര്‍ഡിനേറ്റ് ചെയ്തു. കാളേജിലെ വിവിധ ഡിപ്പാര്‍ട്ട് മെന്റുകളില്‍ നിന്നായി തിരഞ്ഞടുക്കപ്പെട്ട 80 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

Hot Topics

Related Articles