അണലിയും മൂർഖനും നമ്മുടെ അടുത്ത് തന്നെയുണ്ട്; പാമ്പിന്റെ കടിയേറ്റാൽ പേടിക്കരുത്; വേണ്ട ചികിത്സ എന്തെല്ലാം; എവിടെയൊക്കെ ചികിത്സ ലഭിക്കും; ജാഗ്രതാ ന്യൂസ് ലൈവിൽ അറിയാം

കൊച്ചി: കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവാ സുരേഷിന്റെ വിവരം പുറത്തു വന്നതോടെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് പാമ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമായിരുന്നു.

Advertisements

ഡിസംബർ, ജനുവരി മാസങ്ങളിൽ ഏറ്റവും കൂടുതൽ നമ്മുടെ വീടിന്റെ പരിസരങ്ങളിൽ കാണാൻ സാധ്യതയുള്ള ഒരു പാമ്പാണ്’ അണലി’. ഇതിനെ ‘വട്ടകൂറ’, ‘ചേന തണ്ടൻ’, ‘തേക്കില പുളളി’ എന്നിങ്ങനെയുള്ള പേരിലും അറിയപ്പെടുന്നു). ഏറ്റവും വലിയ വിഷപ്പല്ലുള്ള ഒരു പാമ്പും കൂടിയാണ് അണലി. ഇതിനെ ചില ആളുകൾ മലമ്പാമ്പാണെന്നു കരുതി പിടികൂടാറുണ്ട്. നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. രാത്രി സമയത്താണ് ഇവ ഏറ്റവും കൂടുതൽ പുറത്തിറങ്ങാറ്. എലി, പെരുച്ചാഴി എന്നിവയാണ് പ്രധാന ആഹാരം. അതിനാൽ തന്നെ നമ്മുടെ വീടിനോട് ചുറ്റിപ്പറ്റി കാണാൻ സാധ്യത കൂടുതലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിറകുപുരകൾക്കുള്ളിലും പഴയ കല്ലുകൾ മരങ്ങൾ, ഓടുകൾ, ചപ്പുചവറുകൾ, എലി മാളങ്ങൾ എന്നിവക്കുള്ളിലായി കാണാൻ സാധ്യതയുള്ള ഒരു പാമ്പും കൂടിയാണ് അണലി. ഇതിനെ തിരിച്ചറിയാനുള്ള മാർഗ്ഗം# വളരെ എളുപ്പമാണ്. മണ്ണിന്റെ നിറത്തിനോട് സാമ്യമുള്ള, തവിട്ട് നിറത്തിൽ കറുത്ത കളറിൽ ചങ്ങലക്കണ്ണികൾ പോലെയുള്ള പുളളികൾ തല ത്രികോണ ആക്രതി, തടിച്ച ശരിരം എന്നിങ്ങനെയാണ്. ഇതിന്റെ കടി കൊണ്ടാൽ കടി കൊണ്ടഭാഗത്ത് നിന്ന് രക്തം ഒലിച്ചുകൊണ്ടേയിരിക്കുക. കടി കൊണ്ടഭാഗം നീര് വന്ന് വീർത്തിരിക്കുക. കടി കൊണ്ട ഭാഗത്ത് വേദന അനുഭവപ്പെടുക, മൂത്രതടസ്സം അനുഭവപ്പെടുക എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതാണ്. ഇതിന്റെ വിഷം മനുഷ്യ ശരീരത്തിൽ രക്ത മണ്ഡലത്തെയാണ് ബാധിക്കുന്നത് അതിനാൽ തന്നെ ഇതിന്റെ കടിയേറ്റ വ്യക്തിക്ക് മാസങ്ങളോളം ചികിൽസ നൽകേണ്ടി വരും. ഇത്തരത്തിലുള്ള വിഷപാമ്പുകളുടെ കടിയേറ്റാൽ നാം ചെയ്യേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. പാമ്പ് കടിയേറ്റ വ്യക്തിയെ ഓടാനോ നടക്കാനോ അനുവദിക്കാതിരിക്കുക.
  2. കടിയേറ്റ വ്യക്തിക്ക് വെള്ളമോ ഭക്ഷണങ്ങളോ പോലെയുള്ളവ കൊടുക്കാതിരിക്കുക.
  3. കടി കൊണ്ടഭാഗം സോപ്പു ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
  4. ആ വ്യക്തിയെ ഭയപ്പെടുത്താതിരിക്കുക, പകരം സമാധാനിപ്പിക്കുക.
  5. കടി കൊണ്ടഭാഗം കത്തി, ബ്‌ളയ്ഡ് തുടങ്ങി മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ച് കീറി മുറിക്കാതിരിക്കുക.
  6. പാമ്പ് കടിയേറ്റ വ്യക്തിയെ നിരപ്പാക്കി കിടത്തരുത്.
  7. പാമ്പ് കടിയേറ്റ വ്യക്തിയെ സമയം പാഴാക്കാതെ എത്രയും പെട്ടെന്ന് ചികിൽസക്ക് എത്തിക്കുക.

പാമ്പുകളുടെ കടി കൊള്ളാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. രാത്രി സമയങ്ങളിൽ പുറത്തിറങ്ങി നടക്കുമ്പോൾ കയ്യിൽ ലൈറ്റ് (ടോർച്ച്) നിർബന്ധമായും കരുതുക.
  2. പുറത്തിറങ്ങി നടക്കുമ്പോൾ കാലിൽ ചെരുപ്പ്, ഷൂസ് പോലോത്തവ കാലിൽ ധരിക്കുക.
  3. കാണാത്ത സ്ഥലങ്ങളിൽ നിന്നും കയ്യിട്ടിട്ട് ഒരു വസ്തുക്കളും (മാളങ്ങൾ) എടുക്കാതിരിക്കുക.
  4. മാളങ്ങൾക്ക് സമീപം ചാരി നിൽക്കാതിരിക്കുക. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാമ്പിന്റെ കടിയിൽ നിന്നും നമുക്ക് ഒരു പരിധിവരെ രക്ഷ നേടാം.

?പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ ചുവടെ…ആന്റി വെനം (Anti Venom) ഇല്ലാത്ത ആശുപതികളിൽ കയറി വിലപ്പെട്ട സമയം കളയാതിരിക്കൂ…
??ഏതൊക്കെ വിഷ പാമ്പുകൾ കേരളത്തിൽ ഉണ്ട് ? എങ്ങനെയാണു രോഗി മരിക്കുന്നത് ?

രാജവെമ്പാല,മൂർഖൻ, ശംഖുവരയൻ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെ (Neurotoxic) ബാധിക്കുന്നു.
അണലിയുടെ വിഷം രക്ത മണ്ഡലത്തെയാണ് (Haemotoxic) ബാധിക്കുന്നത്.
നാഡീമണ്ഡലത്തെ ബാധിക്കുന്ന വിഷബാധയേറ്റാൽ കാഴ്ച മങ്ങൽ, ശ്വാസതടസ്സം, അമാശയവേദന എന്നിവ ഉണ്ടാകുന്നു.
രക്തമണ്ഡലത്തെ ബാധിക്കുന്ന വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവും ഉണ്ടാകുന്നു. കൂടാതെ രോമകൂപങ്ങളിലൂടെ രക്തം പൊടിയുകയും ചെയ്യുന്നു.

പച്ചില മരുന്ന് കൊടുത്തു ചികിസിച്ചൂടെ?
കേരളത്തിൽ ആകെ 101 തരം പാമ്പുകൾ ആണുള്ളത്. അതിൽ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയിൽ വിഷമുള്ള 10 പാമ്പുകൾ മാത്രം. അതിൽ അഞ്ചെണ്ണം കടൽപാമ്പുകൾ ആണ്. അതായത് കരയിൽ കാണുന്ന 95 തരം പാമ്പുകൾ 5 തരത്തിന് മാത്രമേ മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിവുള്ളൂ എന്നർത്ഥം. മനുഷ്യ ജീവന് അപകടകരമായ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകൾ ആഴത്തിൽ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവിൽ വിഷം പ്രവേശിക്കണം എന്നില്ല. ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും വ്യാജ ചികിത്സകർ ഉപയോഗിക്കുന്നത്. സാധാരണ മനുഷ്യൻ അത് വിശ്വസിച്ചു പോകും. കല്ല് ശരീരത്തിൽ വച്ചാലോ, പച്ചിലകൾ പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല എന്ന് ചുരുക്കം.

അപ്പോൾ എന്താണ് മറു മരുന്ന് ?

പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിർവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളിൽ നിന്നാണ് നിർമ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂർഖൻ, ശംഖുവരയൻ, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്.

പാമ്പ് കടിയേറ്റാൽ എവിടെ കൊണ്ടുപോകുമെന്ന് സംശയിച്ചു നിൽക്കണ്ട;
ഇതാ പാമ്പ് വിഷത്തിനെതിരെ ചികിത്സാ സൗകര്യമുള്ളആശുപത്രികളുടെലിസ്റ്റ്:

1.തിരുവനന്തപുരം ജില്ല:
1- തിരുവനന്തപുരം സർക്കാർ മെഡിക്കൽകോളേജ്.
2- SAT തിരുവനന്തപുരം.
3 -ജനറൽ ആശുപത്രി, തിരുവനന്തപുരം
4- ജനറൽ ആശുപത്രി, നെയ്യാറ്റിൻകര.
5-PRS ഹോസ്പിറ്റൽ, കിള്ളിപ്പാലം
6- സി എസ് ഐ മെഡിക്കൽ കോളേജ്, കാരക്കോണം.
7- ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്
8-KIMS ആശുപത്രി

  1. കൊല്ലം ജില്ല :
    1- ജില്ലാ ആശുപത്രി, കൊല്ലം.
    2- താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര
    3- താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂർ .
    4- താലൂക്ക് ആസ്ഥാനആശുപത്രി, ശാസ്താംകോട്ട.
    5- താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി.
    6- സർക്കാർ മെഡിക്കൽ കോളേജ്, പാരിപ്പള്ളി.
    7- ഐഡിയൽ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി.
    8- സെൻറ് ജോസഫ്‌സ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ
    9- ഉപാസന ഹോസ്പിറ്റൽ, കൊല്ലം.
    10- ട്രാവൻകൂർ മെഡിസിറ്റി, കൊല്ലം.
    11- സർക്കാർ ജില്ലാ ആശുപത്രി, കൊല്ലം.
    12- ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം.
  2. പത്തനംതിട്ട ജില്ല:
    1). ജനറൽ ആശുപത്രി, പത്തനംതിട്ട
    2). ജനറൽ ആശുപത്രി, അടൂർ
    3). ജനറൽ ആശുപത്രി, തിരുവല്ല
    4). ജില്ലാ ആശുപത്രി, കോഴഞ്ചേരി
    5). താലൂക്ക്ആസ്ഥാന ആശുപത്രി, റാന്നി
    6). താലൂക്ക് ആസ്ഥാനആശുപത്രി, മല്ലപ്പള്ളി
    7). പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല .
    8.)ഹോളിക്രോസ് ആശുപത്രി, അടൂർ
    9). തിരുവല്ല മെഡിക്കൽ മിഷൻ
  3. ആലപ്പുഴ ജില്ല :
    1). ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ്
    2). ജില്ലാ ആശുപത്രി, മാവേലിക്കര
    3). താലൂക്ക് ആസ്ഥാന ആശുപത്രി, ചേർത്തല
    4). താലൂക്ക് ആസ്ഥാനആശുപത്രി, ചെങ്ങന്നൂർ
    5). കെ സി എം ആശുപത്രി, നൂറനാട്
  4. കോട്ടയം ജില്ല :
    1- കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്.
    2- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം.
    3- ജനറൽ ആശുപത്രി, കോട്ടയം.
    4- ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി.
    5- സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി.
    6- താലൂക്ക് ആസ്ഥാനആശുപത്രി, വൈക്കം.
    7- കാരിത്താസ് ആശുപത്രി
    8- ഭാരത് ഹോസ്പിറ്റൽ
  5. എറണാകുളം ജില്ല :
    1- സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചി.
    2- ജനറൽ ആശുപത്രി, എറണാകുളം.
    3- കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി.
    4- നിർമ്മല ആശുപത്രി, മൂവാറ്റുപുഴ (ഇപ്പോൾ ഈ സൗകര്യം ലഭ്യമല്ല).
    5- മാർ ബസേലിയോസ് ആശുപത്രി, കോതമംഗലം
    6- ചാരിസ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ.
    7- ലിറ്റിൽ ഫ്‌ലവർ ആശുപത്രി, അങ്കമാലി.
    8- മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം.
    9- ആസ്റ്റർ മെഡിസിറ്റി, എറണാകുളം.
    10- അമൃത മെഡിക്കൽ കോളേജ്, എറണാകുളം.
    11- ലേക് ഷോർ ഹോസ്പിറ്റൽ, എറണാകുളം.
    12- സെൻറ് ജോർജ് ഹോസ്പിറ്റൽ, വാഴക്കുളം.
    13- താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂർ
  6. തൃശ്ശൂർ ജില്ല :
    1- തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്.
    2- ജൂബിലി മെഡിക്കൽ മിഷൻ, തൃശൂർ.
    3- ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി.
    4- മലങ്കര ആശുപത്രി, കുന്നംകുളം.
    5- എലൈറ്റ് ഹോസ്പിറ്റൽ, കൂർക്കഞ്ചേരി.
    6- അമല മെഡിക്കൽ കോളേജ്, തൃശൂർ.
    7-ജനറൽ ആശുപത്രി, തൃശ്ശൂർ.
    8- ജില്ലാ ആശുപത്രി, വടക്കാഞ്ചേരി.
    9- താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂർ.
    10- താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി.
    11- താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട്.
    12- താലൂക്ക് ആസ്ഥാന ആശുപത്രി, കുന്നംകുളം
  7. പാലക്കാട് ജില്ല :
    1-സർക്കാർ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ.
    2- പാലന ആശുപത്രി.
    3- വള്ളുവനാട് ഹോസ്പിറ്റൽ, ഒറ്റപ്പാലം.
    4- പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്.
    5- സർക്കാർ ജില്ലാ ആശുപത്രി, പാലക്കാട്.
    6- സേവന ഹോസ്പിറ്റൽ, പട്ടാമ്പി.
    7- പ്രാഥമിക ആരോഗ്യകേന്ദ്രം, പുതൂർ.
    8- സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട്.
    9- താലൂക്ക് ആസ്ഥാന ആശുപത്രി, ഒറ്റപ്പാലം.
    10-ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ
  8. മലപ്പുറം ജില്ല :
    1- മഞ്ചേരി മെഡിക്കൽ കോളേജ്.
    2- അൽമാസ് ഹോസ്പിറ്റൽ, കോട്ടക്കൽ.
    3- കിംസ് അൽ ഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.
    4- മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.
    5- മിഷൻ ഹോസ്പിറ്റൽ, കോടക്കൽ.
    6- അൽഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.
    7- ഇ എം എസ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.
    8- ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ.
    9- ജില്ലാആശുപത്രി, തിരൂർ.
    10- ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ.

10.ഇടുക്കി ജില്ല :
1-ജില്ലാ ആശുപത്രി, പൈനാവ്
2-താലൂക്ക് ആസ്ഥാന ആശുപത്രി,തൊടുപുഴ
3-താലൂക്ക് ആസ്ഥാന ആശുപത്രി,നെടുക്കണ്ടം
4-താലൂക്ക് ആസ്ഥാന ആശുപത്രി,പീരുമേട്
5-താലൂക്ക് ആശുപത്രി, അടിമാലി
6-പ്രാഥമിക ആരോഗ്യകേന്ദ്രം, പെരുവന്താനം

  1. വയനാട് ജില്ല
    1-ജില്ലാ ആശുപത്രി, മാനന്തവാടി
    2-ജില്ലാ ആസ്ഥാന ആശുപത്രി, ബത്തേരി
    3-ജനറൽ ആശുപത്രി, കൽപ്പറ്റ
    4-വിംസ് മെഡിക്കൽ കോളേജ്
  2. കാഴിക്കോട് ജില്ല
    1-സർക്കാർ മെഡിക്കൽ കോളേജ്,കോഴിക്കോട്
    2-ആസ്റ്റർ മിംസ് ആശുപത്രി, കോഴിക്കോട്
    3-ബേബി മെമ്മോറിയൽ ആശുപത്രി
    4-ആശ ഹോസ്പിറ്റൽ,വടകര
    5-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേർനൽ & ചൈൽഡ് ഹെൽത്ത്, കോഴിക്കോട്
    6-ജനറൽ ആശുപത്രി, കോഴിക്കോട്
    7-ജില്ലാ ആശുപത്രി, വടകര
    8-താലൂക്ക് ആസ്ഥാന ആശുപത്രി, കൊയിലാണ്ടി
  3. കണ്ണൂർ ജില്ല
    1-പരിയാരം മെഡിക്കൽ കോളേജ്
    2-സഹകരണ ആശുപത്രി, തലശേരി
    3-എകെജി മെമ്മോറിയൽ ആശുപത്രി
    4-ജനറൽ ആശുപത്രി, തലശേരി
    5-ജില്ലാ ആശുപത്രി, കണ്ണൂർ
  4. കാസർഗോഡ് ജില്ല
    1-ജനറൽ ആശുപത്രി, കാസർഗോഡ്
    2-ജില്ലാ ആശുപത്രി, കാനങ്ങാട്
    3-ഹരിദാസ് ക്ലിനിക്, നീലേശ്വരം

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.