കോട്ടയം : വടക്കേ ഇന്ത്യയിൽ നടക്കുന്ന ക്രൈസ്തവ പീഡനങ്ങളിൽ പ്രതിഷേധിച്ചും പീഡകൾ അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം മണർകാട് ജംഗ്ഷനിൽ ക്രിസ്ത്യൻ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ വിശദീകരണ യോഗം നടന്നു.കോട്ടയം മണർകാട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പാസ്റ്റർ കുര്യാക്കോസ് എം കുടക്കച്ചിറ അധ്യക്ഷത വഹിച്ചു, സുവിശേഷകൻ കുഞ്ഞുമോൻ തോട്ടപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു, അഡ്വ ഫ്രാൻസിസ് ജോർജ് എംപി, പാസ്റ്റേഴ്സ് അനിൽ കൊടിത്തോട്ടം, സുനിൽ വേട്ടാമല, സിലാസ് മനുവേൽ, ഷാജി ജേക്കബ്, കെ സി ബാബു, ജയ്സൺ ഇടുക്കി ടി വി തോമസ് എന്നിവർ സംസാരിച്ചു
Advertisements