“അടിമാലിയിൽ മറിയക്കുട്ടിക്ക് റേഷൻകട വിലക്ക്; ബിജെപിക്കാരുടെ കടയിൽ പോകാൻ നിർദ്ദേശിച്ചെന്ന് പരാതി”

അടിമാലി :അടിമാലിയിലെ എആർഡി 117 നമ്പർ റേഷൻകടയിൽ നിന്ന് സാധനങ്ങൾ വാങ്ങാനെത്തിയ മറിയക്കുട്ടിക്ക് വിലക്ക് നേരിട്ടെന്ന പരാതിയുമായി ജില്ലാ കളക്ടർക്കും സപ്ലൈ ഓഫീസർക്കും മറിയക്കുട്ടി പരാതി നൽകി. റേഷൻകട ജീവനക്കാർ തനിക്കു ബിജെപിക്കാരുടെ കടയിൽ പോകാനാണ് പറഞ്ഞതെന്ന് മറിയക്കുട്ടി ആരോപിച്ചു.എന്നാൽ, ആരോപണം നിഷേധിച്ച്‌ റേഷൻകട ജീവനക്കാരൻ ജിൻസ് ജോസഫ് രംഗത്തെത്തി. “ബിജെപിക്കാരുടെ കടയിൽ പോകാൻ പറഞ്ഞിട്ടില്ല. അന്ന് കടയിൽ തിരക്ക് ഉണ്ടായിരുന്നു. നെറ്റ്‌വർക്ക് പ്രശ്നം കാരണം മറിയക്കുട്ടിയെ തിരികെ പോകാൻ പറഞ്ഞതാണ്. രാഷ്ട്രീയ സംഭാഷണമൊന്നും ഉണ്ടായിട്ടില്ല” എന്ന് അദ്ദേഹം വ്യക്തമാക്കി.ക്ഷേമപെൻഷൻ മുടങ്ങിയത് പ്രതിഷേധിച്ച് 2023 നവംബറിൽ അടിമാലി ടൗണിൽ ഭിക്ഷയാചിച്ച് സമരം നടത്തിയതിലൂടെ മറിയക്കുട്ടി ശ്രദ്ധേയയായിരുന്നു. തുടർന്ന് സുരേഷ് ഗോപി ഉൾപ്പെടെ നിരവധി പേർ സഹായവുമായി എത്തിയിരുന്നു. “എന്നെ വലിയ ആളാക്കിയത് സുരേഷ് ഗോപിയാണ്. അദ്ദേഹം തന്നെയാണ് പെൻഷൻ മുടങ്ങാതെ നൽകി വരുന്നത്” മറിയക്കുട്ടി നേരത്തെ പറഞ്ഞിരുന്നു. തുടർന്ന് തൊടുപുഴയിൽ നടന്ന യോഗത്തിൽ വച്ച് മറിയക്കുട്ടി ബിജെപി അംഗത്വവും സ്വീകരിച്ചിരുന്നു.

Advertisements

Hot Topics

Related Articles