മുതിർന്ന കോൺഗ്രസ് നേതാവ് കെ.എസ്.ബി.എ തങ്ങൾ അന്തരിച്ചു

പാലക്കാട്: പട്ടാമ്പി മുൻ നഗരസഭ ചെയർമാനും ഡി.സി.സി വൈസ് പ്രസിഡന്റും കോൺ​ഗ്രസ്സ് നേതാവുമായിരുന്ന കെ എസ് ബി എ തങ്ങൾ (61) അന്തരിച്ചു. അർബുദരോഗ ബാധയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

Advertisements

ദീർഘകാലമായി കോൺഗ്രസിലുള്ള തങ്ങൾ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് ആണ്. എംഇഎസ് സംസ്ഥാന എക്സിക്യൂട്ട് കമ്മിറ്റി അംഗമാണ്. പട്ടാമ്പിയിലെ എംഇഎസ് സെൻട്രൽ സ്കൂളിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭാരവാഹിയാണ്.
ദീർഘകാലം പട്ടാമ്പി ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന തങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും നഗരസഭ ചെയർമാനും ആയിരുന്നിട്ടുണ്ട്.

Hot Topics

Related Articles