രാഹുലിനെ മണ്ഡലത്തിൽ തിരിച്ചെത്തിക്കാൻ നീക്കം; എ ഗ്രൂപ്പ് യോഗം ചേർന്നു, സംഘടനകളുടെയും ക്ലബ്ബുകളുടെയും പരിപാടികളിൽ പങ്കെടുപ്പിക്കും

പാലക്കാട്‌ :ലൈംഗിക ആരോപണങ്ങളുടെ വിവാദത്തിൽ പെട്ട രാഹുൽ മാങ്കൂട്ടത്തിനെ വീണ്ടും മണ്ഡലത്തിൽ എത്തിക്കാനുള്ള നീക്കവുമായി പാലക്കാട് എ ഗ്രൂപ്പ് രംഗത്ത്. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രന്റെ വീട്ടിലായിരുന്നു ഇന്നലെ യോഗം ചേർന്നത്.രാഹുലിനെ വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളിൽ പങ്കെടുപ്പിക്കണമെന്നാണ് യോഗത്തിലെ തീരുമാനം. ഏറെ നാൾ മണ്ഡലത്തിൽ നിന്നും വിട്ടുനിന്നാൽ പ്രതിസന്ധിയാവുമെന്ന് യോഗം വിലയിരുത്തി.

Advertisements

പാലക്കാട് എത്തിയ ഷാഫി പറമ്പിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനാണെന്നായിരുന്നു വിശദീകരണം.അതേസമയം, വടകരയിൽ ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ യുഡിഎഫ് പ്രതിഷേധം ശക്തമാക്കി. പ്രതിഷേധത്തിനിടെ സംഘർഷം ഉണ്ടാവുകയും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുല്‍ഖിഫിലിനെ മർദിച്ചതായി പരാതി ഉയരുകയും ചെയ്തു. പോലീസ് ഒത്താശയോടെ ഡിവൈഎഫ്ഐ പ്രവർത്തകർ കാറിൽ നിന്ന് ഇറക്കി ആക്രമിച്ചുവെന്നാണ് ആരോപണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറ്റക്കാരെതിരെ നടപടി ആവശ്യപ്പെട്ട് വടകര എംഎൽഎ കെ.കെ. രമയുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ ഉന്തും തള്ളും ഉണ്ടായി. കെ.കെ. രമ സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഷാഫിയെ തടയാനുള്ള ഇടത് നീക്കങ്ങൾ അവസാനിപ്പിക്കാത്ത പക്ഷം, കോഴിക്കോട് മന്ത്രിമാരോ എംഎൽഎമാരോ റോഡിൽ ഇറങ്ങില്ലെന്ന് ലീഗ് ജില്ലാ നേതൃത്വം മുന്നറിയിപ്പ് നൽകി.ഇതേസമയം, രാഹുൽ മാങ്കൂട്ടത്തിനെതിരെ പരസ്യമായി പ്രതികരിച്ച റിനി ജോർജ്, അവന്തിക, ഹണി ഭാസ്കർ എന്നിവർക്ക് ആദ്യ ഘട്ടത്തിൽ മൊഴിയെടുക്കും. പരാതി നൽകാൻ തയ്യാറാകുന്ന സ്ത്രീകൾ ഇല്ലെങ്കിൽ, ഹേമ കമ്മിറ്റിയുടെ അന്വേഷണത്തെപ്പോലെ കേസ് അവസാനിപ്പിക്കേണ്ടി വരുമെന്ന ആശങ്കയും നിലനിൽക്കുന്നു.

Hot Topics

Related Articles