വീണ ജോർജിന്റെ വീടിന് മുന്നിലെ പ്രതിഷേധം: ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് വെറും മൂന്ന് പൊലീസുകാർ; സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രതിഷേധ മുന്നറിയിപ്പ് തള്ളി; ഉണ്ടായത് ഗുരുതര വീഴ്ച്ച

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ വീട്ടിലെ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധത്തിൽ പൊലീസിനുണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോർട്ട്. സ്പെഷ്യൽ ബ്രാഞ്ച് പ്രതിഷേധ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും സുരക്ഷയ്ക്ക് പൊലീസുകാരെ നിയോഗിച്ചിരുന്നില്ല. സംഭവത്തിൽ കന്റോൻമെന്റ് എസിപിയോട് കമ്മീഷണർ വിശദീകരണം തേടും. രാവിലെ ഏഴ് മണിയോടെയാണ് മന്ത്രി വീട്ടിൽ നിന്ന് ഇറങ്ങിയത്. ഏഴരയോടെയാണ് പ്രതിഷേധം തുടങ്ങിയത്. വീടിനുമുന്നിലേക്ക് ഇരച്ചെത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ വീടിന് മുന്നിൽ റീത്ത് വെക്കുകയായിരുന്നു. ഇതു തടയാൻ പൊലീസ് ഉദ്യോ​ഗസ്ഥർ ശ്രമിച്ചതോടെ വലിയ സംഘർഷമാണ് പ്രദേശത്തുണ്ടായത്.

Advertisements

മന്ത്രിയുടെ ഔദ്യോഗിക വീടിന് വസതിക്ക് മുന്നില്‍ വന്‍ സുരക്ഷാ വീഴ്ചയാണ് പൊലീസിന് ഉണ്ടായത്. മൂന്ന് പൊലീസുകാര്‍ മാത്രമാണ് മന്ത്രിയുടെ വീടിന് മുന്നില്‍ സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. പ്രതിഷേധം ഉണ്ടായി 15 മിനിറ്റിന് ശേഷമാണ് കൂടുതല്‍ പൊലീസുകാര്‍ എത്തുന്നത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ കയ്യേറ്റമുണ്ടായി. കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകാന്‍ അനുവദിക്കാതെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. ഏറെ നേരത്തെ ശ്രമത്തിന് ശേഷം പ്രവര്‍ത്തകരെ പൊലീസ് പിരിച്ച് വിട്ടു.

Hot Topics

Related Articles