കോസ്മെറ്റിക് സർജറിക്കിടെ മരിച്ചുപോയ മകൾക്ക് നീതി വേണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് എത്തിയിരിക്കുകയാണ് ഒരു കുടുംബം. യൂറിറ്റ്സി ഗബ്രിയേല ഗുട്ടറസ് എന്ന 28 കാരിയായ അഭിഭാഷകയ്ക്കാണ് കോസ്മെറ്റിക് സർജറിക്ക് പിന്നാലെ മരണപ്പെട്ടത്.
ഡാനിയൽ മലഗോൺ മൊണ്ടാൽവോ എന്ന ഡോക്ടറുടെ ക്ലിനിക്കിലായിരുന്നു ശസ്ത്രക്രിയ നടന്നത്. ഒരു സർജറിയുടെ വിലയിൽ മൂന്ന് സർജറികൾ നടത്തും എന്നായിരുന്നു ഇയാളുടെ വാഗ്ദ്ധാനം. ഡിസ്കൗണ്ട് നിരക്കിലായിരുന്നു സർജറി നടത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെപ്തംബർ 26 -ന് മെക്സിക്കോ സിറ്റിക്കടുത്തുള്ള ഇകാറ്റെപെക് ഡി മോറെലോസിൽ വച്ച് ഓപ്പറേഷൻ നടന്നു.
ഡാനിയൽ മലഗോൺ മൊണ്ടാൽവോയ്ക്ക് സർജറി ചെയ്യുന്നതിനുള്ള നിയമാനുമതി ഇല്ലായിരുന്നു എന്നും ക്ലിനിക്ക് പൂട്ടാൻ നിർദ്ദേശമുണ്ടായിരുന്നു എന്നുമുള്ള വിവരം ലഭിക്കുന്നത്.
ഇപ്പോൾ തങ്ങളുടെ മകൾക്ക് മരണാനന്തരമെങ്കിലും നീതി കിട്ടണം എന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് അവളുടെ കുടുംബം.