കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കള്‍ ധനസഹായത്തിന് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ലഭിക്കുന്ന അപേക്ഷ ജില്ലാ തലത്തില്‍ അഞ്ചംഗ കമ്മിറ്റി പരിശോധിച്ച് 30 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കും. 50,000 രൂപയാണ് ധനസഹായമായി നല്‍കുന്നത്.
അപേക്ഷ നല്‍കേണ്ട വെബ്സൈറ്റ്- https://covid19.kerala.gov.in/deathinfo/

Advertisements

അതേസമയം, സംസ്ഥാനം കോവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കുമ്പോള്‍ ആരും കോവിഡ് 19 വാക്സിനോട് വിമുഖത കാട്ടരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഒന്നാം ഡോസ് വാക്സിന്‍ എടുക്കാന്‍ ഇനി കുറച്ച് പേര്‍ മാത്രമാണുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാനത്ത് ഇപ്പോള്‍ ആവശ്യത്തിന് വാക്സിന്‍ സ്റ്റോക്കുണ്ട്. തൊട്ടടുത്തുതന്നെ വാക്സിനേഷന്‍ കേന്ദ്രങ്ങളും ലഭ്യമാണ്. 1200 ഓളം വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്താകെ സര്‍ക്കാര്‍ തലത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പല വാക്സിനേഷന്‍ കേന്ദ്രങ്ങളിലും ആള്‍ക്കാര്‍ തീരെ കുറവാണെന്നും മന്ത്രി പറഞ്ഞു.

മരണസര്‍ട്ടിഫിക്കറ്റില്‍ കൊവിഡ് മരണം എന്ന് രേഖപ്പെടുത്താത്തത് കൊണ്ട് സഹായധനം നിഷേധിക്കരുതെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം് നിര്‍ദേശിച്ചിരുന്നു. നഷ്ടപരിഹാരം വിതരണം ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗരേഖ അംഗീകരിച്ച കോടതി, മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അപേക്ഷ നല്‍കി മുപ്പത് ദിവസത്തിനകം നഷ്ടപരിഹാരം ലഭിച്ചെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് ബാധിച്ച് മരിച്ചരുടെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നാണ് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. മരണ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ അഡീഷണല്‍ കളക്ടറുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കണം. നഷ്ടപരിഹാരമായി നല്‍കേണ്ട 50,000 രൂപ സംസ്ഥാനങ്ങള്‍ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും വകയിരുത്തണം. കാല്‍ലക്ഷത്തോളം കൊവിഡ് മരണങ്ങളാണ് ഇതുവരെ കേരളത്തില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

Hot Topics

Related Articles