പത്തനംതിട്ട ജില്ലയില്‍ ഇന്നും നാളെയും മോപ് അപ് സര്‍വേ; വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലാത്തവരെ കണ്ടെത്തും

പത്തനംതിട്ട: കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായുള്ള മോപ് അപ് സര്‍വേക്ക് തുടക്കമായി. ജില്ലയിലെ എല്ലാവരും വാക്സീന്‍ സ്വീകരിച്ചെന്ന് ഉറപ്പ് വരുത്തുന്നതിനായാണു സര്‍വേ സംഘടിപ്പിച്ചിരിക്കുന്നത്. ഐസിഡിഎസ് പ്രതിനിധികള്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് സര്‍വേ സംഘത്തില്‍ അംഗങ്ങളാകുക.

Advertisements

വാക്സീന്‍ സ്വീകരിച്ചിട്ടില്ലാത്തവരെ കണ്ടെത്തി കാരണം രേഖപ്പെടുത്തുന്നതും വിമുഖത പ്രകടിപ്പിക്കുന്നവര്‍ക്കു വാക്സിനേഷന്റെ പ്രധാന്യം മനസിലാക്കി കൊടുക്കുകയും ചെയ്യും. കോവിഡ് ബാധിതരായവര്‍ വാക്സീന്‍ സ്വീകരിക്കുന്നത് സംബന്ധിച്ച വിവരങ്ങളും സര്‍വേയില്‍ ഉള്‍പ്പെടുത്തും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന ശേഷം സര്‍വേ ഇന്നും നാളെയുമായി സര്‍വേ തുടരും.

Hot Topics

Related Articles