ന്യൂഡൽഹി: 202021 കാലയളവിൽ ഇന്ത്യയിൽ കൊവിഡ് കാരണം രാജ്യം മുഴുവൻ ലോക്ക്ഡൗണിലായിരിക്കെ, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം മൂലം ഏകദേശം 85,000 പേർക്ക് എച്ച്ഐവി ബാധിച്ചതായി റിപ്പോർട്ട്. മധ്യപ്രദേശിൽ നിന്നുള്ള സാമൂഹിക പ്രവർത്തകയായ ചന്ദ്ര ശേഖർ കൗറിന് ദേശീയ എയ്ഡ്സ് നിയന്ത്രണ സംഘടനയിൽ നിന്ന് വിവരാവകാശ നിയമപ്രകാരം വിവരം ലഭിച്ചതിനെ തുടർന്നാണിത്.
Advertisements
അതനുസരിച്ച്, 2020-21ൽ, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം കാരണം 85,268 എച്ച്ഐവി കേസുകൾ ഇന്ത്യയിലുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയാണ് പട്ടികയിൽ ഒന്നാമത്, ആന്ധ്രാപ്രദേശ്, കർണാടക, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയാണ് തൊട്ടുപിന്നിൽ.