ന്യൂഡൽഹി : രാജ്യത്ത് വീണ്ടും ആശങ്കയായി കോവിഡ് കേസുകള്‍ കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,270 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് കേസുകള്‍ 4,31,76,817 ആയി ഉയര്‍ന്നു.രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 24,052 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.62 ശതമാനമായി ഉയര്‍ന്നു. പുതിയതായി 15 കോവിഡ് മരണങ്ങള് കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,24,692 ആയി ഉയരുകയും ചെയ്തു.
Advertisements