സംസ്ഥാനത്ത് കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ വിതരണ യജ്ഞം ഇന്ന് മുതൽ : വാക്സിൻ വിതരണം ചെയ്യുക സ്കൂൾ തുറപ്പ് കണക്കിലെടുത്ത്

തിരുവനന്തപുരം : സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കൊവിഡ് വാക്‌സിന്‍ വിതരണ യജ്ഞം ഇന്നാരംഭിക്കും. സ്‌കൂള്‍ തുറക്കുന്ന സാഹചര്യം കൂടി മുന്നില്‍ കണ്ട് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. സ്‌കൂളുകളുമായും റസിഡന്റ്‌സ് അസോസിയേഷനുകളുമായും സന്നദ്ധ പ്രവര്‍ത്തകരുമായും സഹകരിച്ചാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കുന്നത്. പ്രധാന ആശുപത്രികളില്‍ ഈ ദിവസങ്ങളില്‍ വാക്‌സിനേഷന്‍ ഉണ്ടായിരിക്കും.

Advertisements

Hot Topics

Related Articles