കുട്ടികളുടെ വാക്സിനേഷൻ ജനുവരി 3 മുതൽ; കോട്ടയം ജില്ലയിൽ 23 കേന്ദ്രങ്ങൾ; ബുക്കിംഗ് ജനുവരി ഒന്നിന് വൈകിട്ട് അഞ്ചു മുതൽ ആരംഭിക്കും

കോട്ടയം: 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവിഡിനെതിരെ വാക്സിനേഷനുള്ള സ്ലോട്ടുകൾ ഇന്ന് വൈകിട്ട് അഞ്ചുമുതൽ ഓൺലൈൻ ആയി ബുക്ക് ചെയ്യാവുന്നതാണ്. ജനുവരി 3, 4, 6, 7 തിയ്യതികളിലെ വാക്സിനേഷൻ സ്ലോട്ടുകൾ തെരഞ്ഞെടുക്കാൻ ഇപ്പോൾ അവസരമുണ്ടാകും. കോവിൻ പോർട്ടലിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്കു മാത്രമേ ഓൺലൈൻ ആയി ബുക്ക് ചെയ്യാൻ സാധിക്കൂ.

Advertisements

ജനുവരി മൂന്നു മുതൽ ജില്ലയിൽ കുട്ടികൾക്കായി 23 കേന്ദ്രങ്ങളിലാണ് വാക്സിൻ നൽകുക. കുട്ടികൾക്ക് കോവാക്‌സിൻ ആയിരിക്കും നൽകുക. രാവിലെ 10 മുതൽ വൈകിട്ട് മൂന്നു വരെയാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ഈ കേന്ദ്രങ്ങളിൽ 18 വയസിനു മുകളിലുള്ളവർക്കു വാക്സിൻ നൽകുന്നതല്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനുവരി 3, 4, 6, 7 തിയ്യതികളിൽ കുട്ടികൾക്ക് കോവാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ

  1. കോട്ടയം ജനറൽ ആശുപത്രി
  2. ചങ്ങനാശ്ശേരി ജനറൽ ആശുപത്രി
  3. പാലാ ജനറൽ ആശുപത്രി
  4. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
  5. വൈക്കം താലൂക്ക് ആശുപത്രി
  6. പാമ്പാടി താലൂക്ക് ആശുപത്രി
  7. കുറവിലങ്ങാട് താലൂക്ക് ആശുപത്രി
  8. അറുനൂറ്റിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രം
  9. അതിരമ്പുഴ ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം
  10. ഇടയിരിക്കപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രം
  11. ഏറ്റുമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം
  12. എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രം
  13. ഇടയാഴം സാമൂഹിക ആരോഗ്യ കേന്ദ്രം
  14. ഇടമറുക് സാമൂഹിക ആരോഗ്യ കേന്ദ്രം
  15. കറുകച്ചാൽ സാമൂഹിക ആരോഗ്യ കേന്ദ്രം
  16. കുമരകം സാമൂഹിക ആരോഗ്യ കേന്ദ്രം
  17. കൂടല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രം
  18. മുണ്ടൻകുന്നു ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം
  19. പൈക സാമൂഹിക ആരോഗ്യ കേന്ദ്രം
  20. പനച്ചിക്കാട് ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം
  21. തലയോലപ്പറമ്പ് സാമൂഹിക ആരോഗ്യ കേന്ദ്രം
  22. ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രം
  23. രാമപുരം സാമൂഹിക ആരോഗ്യ കേന്ദ്രം

Hot Topics

Related Articles