കോവിഡ് വാക്സിനേഷൻ: കോട്ടയം ജില്ലയിൽ ജൂലൈ നാലു മുതൽ പുതിയ ക്രമീകരണം

കോട്ടയം: ജില്ലയിൽ കോവിഡ് വാക്സിനേഷന് ജൂലൈ നാലു മുതൽ പുതിയ ക്രമീകരണം ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും ഉൾപ്പെടെ അർഹരായ എല്ലാവർക്കും കോവിഡിനെതിരേ സൗജന്യമായി നൽകുന്ന മൂന്നു വാക്സിനുകളും ബുധൻ, ഞായർ ഒഴികെ എല്ലാദിവസവും പ്രധാന സർക്കാർ ആശുപത്രികളിൽ ലഭ്യമാകും. കോട്ടയം, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, ജനറൽ ആശുപത്രികളിലും വൈക്കം താലൂക്ക് ആശുപത്രിയിലുമാണ് സൗകര്യം ലഭിക്കുക.

Advertisements

60 വയസിനു മുകളിലുള്ളവർക്ക് സൗജന്യമായി നൽകുന്ന കരുതൽ ഡോസ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ എല്ലാ ആശുപത്രികളിലും എല്ലാ ചൊവ്വാഴ്ചകളിലും നൽകും. 12 മുതൽ 18 വയസുള്ള കുട്ടികൾക്കുള്ള വാക്സിൻ എല്ലാ ശനിയാഴ്ചകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ എല്ലാ ആശുപത്രികളിലും നൽകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബുധനാഴ്ച കുഞ്ഞുങ്ങളുടെ പതിവ് വാക്സിനേഷൻ ദിനമായതിനാൽ അന്ന് ഒരിടത്തും കോവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കില്ല. വാക്സിൻ എടുക്കാനുള്ളവരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തുന്നതെന്ന് കളക്ടർ അറിയിച്ചു. ജീവനക്കാരുടെ സേവനം കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും വാക്സിൻ പാഴാകുന്നത് കുറയ്ക്കുന്നതിനും പുതിയ ക്രമീകരണം സഹായിക്കും. വാക്സിനേഷൻ നടക്കുന്ന കേന്ദ്രങ്ങൾ സംബന്ധിച്ച് ജനങ്ങൾക്ക് കൂടുതൽ വ്യക്തതവരാനും ഇതു സഹായിക്കും.

ജില്ലയിൽ 18 വയസിനു താഴെയുള്ള 80 ശതമാനം കുട്ടികളും ഒരു ഡോസ് എങ്കിലും വാക്സിൻ എടുത്ത് കഴിഞ്ഞു. ഈ വിഭാഗത്തിൽ ആകെ 25000 കുട്ടികൾ ആദ്യഡോസ് എടുക്കാനുണ്ടെന്നാണ് നിഗമനം. ഇവർക്ക് വാക്സിൻ നൽകാൻ രക്ഷിതാക്കൾ മുൻകൈ എടുക്കണം.

കരുതൽ ഡോസ് അതിപ്രധാനം

അറുപതു വയസിനു മുകളിലുള്ളവരിൽ 40 ശതമാനം പേർ മാത്രമേ ജില്ലയിൽ കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളൂ. രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പതു മാസം പിന്നിട്ട 60 വയസിനു മുകളിലുള്ളവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായി വാക്സിൻ ലഭിക്കും. കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിക്കപ്പെടുകയോ മരണമടയുകയോ ചെയ്യുന്നവരിൽ ബഹുഭൂരിപക്ഷവും 60 വയസിനുമുകളിലുള്ളവരാണ്. ഇവരിൽ പലരും കോവിഡ് വാക്സിൻ സ്വീകരിച്ചിട്ട് ഒരുവർഷം പിന്നിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇവരുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനാണ് കരുതൽ ഡോസ് നൽകുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.