ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി; വിശദമായി പരിശോധിക്കാൻ ഒരുങ്ങി സിപിഎം

ദില്ലി : കേരളത്തില്‍ ഉള്‍പ്പെടെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തിരിച്ചടി വിശദമയി പരിശോധിക്കാൻ സിപിഎം. ഈ മാസം അവസാനം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തെരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച്‌ വിശദമായ പരിശോധന നടക്കും. സംസ്ഥാനങ്ങളോട് തെരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച റിപ്പോർട്ട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ സാഹചര്യം സങ്കീർണ്ണം ആണെന്നും ശക്തി കേന്ദ്രങ്ങളില്‍ അടക്കം വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കണമെന്നും ഇന്നലെ ചേർന്ന പി ബി യോഗത്തില്‍ അഭിപ്രായമുയർന്നു. ബിജെപിയുടെ വളർച്ച ഗൗരവമായി കാണേണ്ടതുണ്ടെന്നും നേതാക്കള്‍ പി ബി യില്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര കമ്മിറ്റി യോഗത്തിലെ ചർച്ചകള്‍ക്ക് ശേഷം ആയിരിക്കും എന്തൊക്കെ തിരുത്തലുകള്‍ വരുത്തണമെന്ന് പാർട്ടി തീരുമാനമെടുക്കുക. കേരളത്തിലും അടിയന്തര തിരുത്തല്‍ ഉണ്ടാകണമെന്ന് സംസ്ഥാന നേതൃത്വം പിബിയില്‍ അറിയിച്ചതായാണ് വിവരം.

Advertisements

Hot Topics

Related Articles