‘പ്രതിപക്ഷം നടക്കുന്നത് കുരുക്കുമായി, എട്ട് കൊല്ലമായിട്ടും കഴുത്ത് കിട്ടിയിട്ടില്ല’: എം ബി രാജേഷ്

കേരളത്തിലെ പ്രതിപക്ഷം നടക്കുന്നത് കുരുക്കുമായി ആണെന്നും എട്ടുകൊല്ലം ആയിട്ടും അതിന് കഴുത്ത് കിട്ടിയിട്ടില്ലെന്നും മന്ത്രി എം ബി രാജേഷ്. നിയമസഭയിലെ മറുപടി പ്രസംഗത്തില്‍ പ്രതിപക്ഷത്തെ പരിഹസിച്ചായിരുന്നു മന്ത്രിയുടെ മറുപടി. കേരളത്തിലെ പ്രതിപക്ഷം ഒരു കുരുക്കുമായി നടക്കുകയാണ്. ആദ്യം ആ കുരുക്കുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പിന്നാലെ നടന്നു. ആ കഴുത്തില്‍ അത് പാകമായില്ല. പിന്നീട് എക്‌സൈസ് മന്ത്രിയുടെ കഴുത്തിന് പിന്നാലെ നടന്നു. അതും പാകമാകുന്നില്ല. അതിന് പാകമാകുന്ന കഴുത്തുള്ളവര്‍ അപ്പുറത്താണെന്ന് പ്രതിപക്ഷത്തോട് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

Advertisements

ആത്യന്തികമായി ഒരു കഴുത്താണ് പ്രതിപക്ഷം ലക്ഷ്യംവെയ്ക്കുന്നത്. എട്ടുകൊല്ലം ആയിട്ടും ആ കഴുത്ത് കിട്ടിയിട്ടില്ല. നിങ്ങള്‍ കഴുത്ത് തിരക്കി ഇങ്ങനെ നടന്നുകൊണ്ടേയിരിക്കും മന്ത്രി പരിഹസിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പറയുന്നത് തെറ്റായ കാര്യങ്ങളാണ്. ശബ്ദ സന്ദേശം എങ്ങനെ പുറത്തായി എന്നതല്ല അന്വേഷിക്കുന്നത്. ഗൂഢാലോചന മാത്രമാണ് അന്വേഷിക്കുന്നത് എന്നത് വസ്തുതാ വിരുദ്ധമാണ്. ആ ശബ്ദ സന്ദേശവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കാനാണ് തന്റെ പി എസ് ആവശ്യപ്പെട്ടതെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles