പനച്ചിക്കാട് : ഗ്രാമ പഞ്ചായത്തിലെ ഭരണകക്ഷിയായ കോൺഗ്രസിന്റെ പതിനൊന്ന് പഞ്ചായത്തംഗങ്ങൾ പരുത്തുംപാറ കവലയിൽ 12 മണിക്കൂർ ഉപവാസ സമരം നടത്തി . സംസ്ഥാന ഭരണ സ്വാധീനമുപയോഗിച്ച് സി പി എം പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതായി ആരോപിച്ച് പ്രതിഷേധിച്ച പഞ്ചായത്തംഗങ്ങൾ കറുത്ത വസ്ത്രം അണിഞ്ഞാണ് സമര വേദിയിലെത്തിയത് . രാവിലെ 8 മണിക്കാരംഭിച്ച ഏകദിന ഉപവാസം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു . കുടിവെള്ള ക്ഷാമം പരിഹരിക്കുവാൻ 2021ൽ പഞ്ചായത്തിൽ ആരംഭിച്ച ജൽ ജീവൻ മിഷൻ പദ്ധതി 2023 ൽ പൂർത്തിയാക്കേണ്ടതായിരുന്നു . 2025 ആയിട്ടും 71 കോടി രൂപയുടെ പദ്ധതി സർക്കാരിന്റെയും ജല അതോറിറ്റിയുടെയുംപിടിപ്പുകേട് കൊണ്ട് പാതിവഴിയിൽകിടക്കുകയാണ് എന്ന് സമരത്തിൽ ആരോപണം ഉയർന്നു.



ഇപ്പോൾ സഞ്ചാരയോഗ്യമായ വഴികളുമില്ല , കുടിവെള്ളവും ലഭിക്കാത്ത അവസ്ഥയിലാണ് . പശ്ചാത്തല മേഖലയിലെ റോഡു വർക്കുകൾക്ക് മേൽനോട്ടം വഹിക്കേണ്ട എഞ്ചിനീയറിംഗ് വിഭാഗത്തിൽ ആറു മാസം അസിസ്റ്റന്റ് എഞ്ചിനീയറെ നിയമിച്ചില്ല . ഒരു വർഷമായി ഓവർസിയർ തസ്തികയിൽ ആളില്ല. 2024 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 23 വാർഡുകളിലായി നിർവഹണം നടത്തേണ്ട നൂറിലധികം റോഡ്‌പ്രവൃത്തികളിൽ ഒരു വർക്കു പോലും ചെയ്യുവാൻ പഞ്ചായത്തിനെ അനുവദിച്ചില്ല . കഴിഞ്ഞ 3 വർഷമായി പഞ്ചായത്തിന് ലഭിക്കേണ്ട റോഡ് മെയിന്റനൻസ് തുകയിൽ നാല് കോടിയോളം രൂപ സർക്കാർ കുറവു വരുത്തി . കോൺഗ്രസ് ഭരണ സമിതിയെ അപകീർത്തിപ്പെടുത്തുവാനുള്ള . സി പി എം ന്റെ രാഷ്ട്രീയ അജൻഡയുടെ ഭാഗമാണ് ഇതിന്റെയെല്ലാം പിന്നിലെന്നാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ ആരോപണം . രാത്രി 8 മണിക്ക് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു .പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ മുഖ്യ പ്രഭാഷണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫ്രാൻസിസ് ജോർജ് എം പി , കെ പി സി സി വക്താവ് അനിൽ ബോസ് ,യു ഡി എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് , ഡി സി സി ഭാരവാഹികളായ സിബി ചേനപ്പാടി , ജോണിജോസഫ്, യു ഡി ഫ് നിയോജക മണ്ഡലം കൺവീനർ എസ് രാജീവ് , കോട്ടയം ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് സിബി ജോൺ , ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ് , ബാബുക്കുട്ടി ഈപ്പൻ , ഇട്ടി അലക്സ് , ജയൻ ബി മഠം ,ആനിമാമ്മൻ, റോയി മാത്യു ,എബി സൺ കെ ഏബ്രഹാം , പ്രിയാ മധുസൂദനൻ , ജീനാ ജേക്കബ് , പി ജി അനിൽ കുമാർ , റോയി ജോർജ് എന്നിവർ പ്രസംഗിച്ചു .