ഏകദിനത്തിലെ വമ്പൻ ജയവുമായി ഇന്ത്യ : തകർത്തത് ന്യൂസിലൻഡിന്റെ റെക്കോർഡ്

തിരുവനന്തപുരം : ഏകദിനത്തിലെ ഏറ്റവും വലിയ മാർജിനിലെ ജയവുമായി ഇന്ത്യ കാര്യവട്ടത്ത് കാര്യമായ ജയം നേടി. ഇന്ത്യ ഉയർത്തിയ 391 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക കാര്യമായി ചെറുത്ത് നില്ക്കാതെ കാര്യവട്ടത്ത് കീഴടങ്ങി.

73 റൺസിന് പുറത്തായതോടെ ഇന്ത്യയ്ക്ക് 317 റൺസിൻ്റെ പടുകൂറ്റൻ ജയം. 19 റൺസെടുത്ത നുവാനിഡോ ഫെർണാണ്ടോയാണ് ലങ്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് 30 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമിയും കുൽദീപ് യാദവും രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആതിഥേയർ മുൻ ക്യാപ്റ്റൻ വിരാട് കോഹ് ലിയുടേയും, ശുഭ്മാൻ ഗില്ലിൻ്റേയും സെഞ്ച്വറിക്കരുത്തിലാണ് പടുകൂറ്റൻ സ്കോർ പടുത്തുയർത്തിയത്. കോഹ് ലി 110 ബോളില്‍ പുറത്താകാതെ 166 റണ്‍സ് നേടി. 13 ഫോറും 8 സിക്സുമാണ് കോലിയുടെ ബാറ്റില്‍ നിന്നും പിറന്നത്. 97 ബോളിൽ നിന്നാണ് ഗിൽ 116 റൺസെടുത്തത്. ക്യാപ്റ്റൻ രോഹിത് ശർമ്മ 42, ശ്രേയസ് അയ്യർ 38 എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു.

സ്കോർ ഉയർത്താനുള്ള ശ്രമത്തിൽ കെ എൽ രാഹുൽ (7), സൂര്യകുമാർ യാദവ് (4) എന്നിവർ പുറത്തായി. അയര്‍ലണ്ടിനെതിരെ ന്യൂസിലന്‍റ് നേടിയ 290 റണ്‍സ് വിജയമാണ് നേരത്തേയുള്ള എറ്റവും  മികച്ച മാര്‍ജിന്‍.

Hot Topics

Related Articles