ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച് ആഴ്‌സണൽ; ചെൽസിയ്ക്കും ന്യൂകാസിലിനും വിജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിർണ്ണായക മത്സരത്തിൽ വിജയത്തോടെ ഒന്നാം സ്ഥാനം ഉറപ്പിച്ച് ആഴ്‌സണൽ. ടോട്ടഹാമിനെ എതിരില്ലാത്ത രണ്ടു ഗോളിന് മലർത്തിയ ഗണ്ണേഴ്‌സിന് രണ്ടാം സ്ഥാനത്തുള്ള സിറ്റിയേക്കാൾ എട്ടു പോയിന്റിന്റെ ലീഡായി. ലണ്ടനിലെ ടോട്ടനാമിന്റെ ഹോം ഗ്രൗണ്ടിൽ മത്സരത്തിന് ഇറങ്ങിയ ആഴ്‌സണലിന് മത്സരത്തിലെ വിജയം നിർണ്ണായമാകിയിരുന്നു. അത് കണ്ടറിഞ്ഞുള്ള കളി തന്നെയാണ് കളത്തിലുമുണ്ടായിരുന്നത്. ആദ്യം മുതൽ ആക്രമണം അഴിച്ചു വിട്ട ആഴ്‌സണലിന് വേണ്ടി പതിനാലാം മിനിറ്റിൽ ടോട്ടമിന്റെ ഫ്രഞ്ച് ഗോൾ കീപ്പർ ഹ്യൂഗോ ലോറിസിന്റെ സെൽഫ് ഗോളാണ് ലീഡ് നൽകിയത്. തുടർന്ന് മാർട്ടിൻ ഓഡിഗാർഡ് 36 ആം മിനിറ്റിൽ ലീഡ് ഉയർത്തി. ക്രിസ്റ്റൽ പാലസിന് എതിരായ മത്സരത്തിന് ഇറങ്ങിയ ചെൽസിയ്ക്കു വേണ്ടി കായി ഹാവെർട്‌സാണ് വിജയഗോൾ നേടിയത്. ഫുൾഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയ ന്യൂകാസിലിന് വേണ്ടി അലക്‌സാണ്ടർ ഇസാക്കാണ് 89 ആം മിനിറ്റിൽ ഗോൾ നേടിയത്.

Hot Topics

Related Articles