ക്രിക്കറ്റിൽ റെക്കോർഡ് പെരുമഴ തീർത്ത് പതിമൂന്ന് വയസ്സുകാരൻ യഷ് ചൗഡെ ; അടിച്ചെടുത്തത് 178 പന്തുകളില്‍ നിന്ന് 508 റണ്‍സ് ; സ്വപ്നതുല്യമായ ഇന്നിംഗ്സിൽ അകമ്പടിയായത് 81 ഫോറും 18 സിക്‌സും

മുംബൈ : പതിമൂന്ന് വയസ്സുകാരന്റെ വിസ്മയ ബാറ്റിങില്‍ അമ്പരന്ന് ക്രിക്കറ്റ് ലോകം. 40 ഓവര്‍ മത്സരത്തില്‍ ഓപ്പണറായി എത്തി പുറത്താകാതെ 508 റണ്‍സ് അടിച്ചെടുത്ത് യഷ് ചൗഡെയാണ് താരമായി മാറിയത്.മുംബൈ ഇന്ത്യന്‍സ് ജൂനിയര്‍ ഇന്റര്‍ സ്‌കൂള്‍ (അണ്ടര്‍ 14) ടൂര്‍ണമെന്റില്‍ സരസ്വതി വിദ്യാലയക്ക് വേണ്ടിയാണ് താരത്തിന്റെ അമ്പരപ്പിച്ച ബാറ്റിങ്. ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റിലെ പരിമിത ഓവര്‍ പോരാട്ടത്തില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തികത സ്‌കോറെന്ന ഇന്ത്യന്‍ റെക്കോര്‍ഡും യഷ് സ്വന്തം പേരിലാക്കി. 

നിരവധി റെക്കോര്‍ഡുകളാണ് മത്സരത്തില്‍ പിറന്നത്.വെറും 178 പന്തുകളില്‍ നിന്ന് 81 ഫോറും 18 സിക്‌സും അടങ്ങുന്നതായിരുന്നു യഷിന്റെ സ്വപ്‌നതുല്ല്യ ഇന്നിങ്‌സ്. സഹ ഓപ്പണര്‍ തിലക് വകോഡെ 97 പന്തില്‍ 127 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് വിക്കറ്റ് നഷ്ടപ്പെടുത്താതെ ടീമിന് സമ്മാനിച്ചത് 714 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍. ഇരുവരും ചേര്‍ന്നുള്ള സഖ്യം ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡും സ്ഥാപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മത്സരത്തില്‍ സിദ്ധേശ്വര്‍ വിദ്യാലയക്കെതിരെയായിരുന്നു യഷിന്റേയും സംഘത്തിന്റേയും താണ്ഡവം.സ്‌കേറ്റിങ് താരമായിരുന്ന യഷ് വെറും മൂന്ന് വര്‍ഷം മുന്‍പാണ് അച്ഛന്റെ ഉപദേശത്തില്‍ ക്രിക്കറ്റിലേക്ക് എത്തിയത്. തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് യഷിന്റെ അച്ഛന്‍ ശ്രാവണിന് അഭിമാനിക്കാം. മറുപടി ബാറ്റിങിന് ഇറങ്ങി സിദ്ധേശ്വര്‍ വിദ്യാലയ അഞ്ച് ഓവറില്‍ വെറും ഒന്‍പത് റണ്‍സിന് എല്ലാവരും പുറത്തായി. 705 റണ്‍സിന്റെ റെക്കോര്‍ഡ് വിജയമാണ് സരസ്വതി വിദ്യാലയ എഴുതി ചേര്‍ത്തത്.

Hot Topics

Related Articles