തലയ്ക്കും തടുക്കാനായില്ല രാഹുലിൻ്റെ പൂര വെടിക്കെട്ട് ! ലഖ്നൗ ചെന്നൈയെ എട്ട് വിക്കറ്റിന് തകർത്തു 

ലഖ്നൗ : തലയുടെ അഴിഞ്ഞാട്ടത്തിന് സാക്ഷിയായ സ്റ്റേഡിയത്തിൽ ചെന്നൈ ഫാൻസ് കണ്ടത് രാഹുലിൻ്റെ പൂര വെടിക്കെട്ട്. ധോണിയുടെ ഫിനിഷിംഗ് മികവിൽ ചെന്നൈ ഉയർത്തിയ ഭേദപ്പെട്ട ലക്ഷ്യം രാഹുലിന്റെയും ഡി കോക്കിന്റെയും മികവിൽ ലഖ്നൗ  മറികടന്നു. 

സ്കോർ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെന്നൈ : 176 /6

ലഖ്നൗ : 180 /2

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ രവീന്ദ്ര ജഡേജുടെ അപരാജിത അര്‍ധസെഞ്ചുറിയുടെയും മുന്‍ നായകന്‍ എം എസ് ധോണിയുടെ ഫിനിഷിംഗിന്‍റെയും കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. ജഡേജ 40 പന്തില്‍ 57 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ധോണി ഒമ്ബത് പന്തില്‍ 28 റണ്‍സുമായി പുറത്താകാതെ നിന്നു. ലഖ്നൗവിനായി ക്രുനാല്‍ പാണ്ഡ്യ 16 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ചെന്നൈക്ക് തുടക്കത്തിലെ രചിന്‍ രവീന്ദ്രയെ(0) നഷ്ടമായി. റുതുരാജ് ഗെയ്ക്‌വാദും അജിങ്ക്യാ രഹാനെയും ചേര്‍ന്ന് ചെന്നൈയെ കരകയറ്റുമെന്ന് കരുതിയെങ്കിലും റുതുരാജിനെ(17) യാഷ് താക്കൂര്‍ വീഴ്ത്തി. നാലാമനായി ഇറങ്ങിയ രവീന്ദ്ര ജഡേജ പിടിച്ചു നിന്നപ്പോള്‍ ശിവം ദുബെ(3) നിരാശപ്പെടുത്തി.മൊയീന്‍ അലിയും ജഡേജയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ ചെന്നൈയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. പതിനെട്ടാം ഓവറില്‍ രവി ബിഷ്ണോയിയെ തുടര്‍ച്ചയായി മൂന്ന് സിക്സിന് പറത്തിയ മൊയീന്‍ അലിയാണ് ചെന്നൈ സ്കോര്‍ 150ന് അടുത്തെത്താൻ സഹായിച്ചത്. പതിനെട്ടാം ഓവറിലെ അവസാന പന്തില്‍ മൊയീന്‍ അലി(20 പന്തില്‍ 30) പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ധോണിയാണ് ഒമ്ബത് പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സും പറത്തി ചെന്നൈയെ 176ല്‍ എത്തിച്ചത്.

15 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍105 റണ്‍സ് മാത്രമുണ്ടായിരുന്ന ചെന്നൈ അവസാന അഞ്ചോവറില്‍ 71 റണ്‍സടിച്ചു. ഇതില്‍ 53 റണ്‍സും അവസാന മൂന്നോവറിലായിരുന്നു. ബിഷ്ണോയി എറിഞ്ഞ പതിനെട്ടാം ഓവറില്‍ 19 റണ്‍സും മൊഹ്സിന്‍ ഖാന്‍ എറിഞ്ഞ പത്തൊമ്ബതാം ഓവറില്‍ 15 റണ്‍സും യാഷ് താക്കൂര്‍ എറിഞ്ഞ ഇരുപതാം ഓവറില്‍ ചെന്നൈ 19 റണ്‍സും അടിച്ചെടുത്തു. മറുപടി ബാറ്റിംഗിൽ ചെന്നൈയുടെ വിജയലക്ഷ്യം മറികടക്കാൻ ലഖ്നൗ വിന് രാഹുലിൻ്റെയും (82) , ഡിക്കോക്കിൻ്റെയും (54) ബാറ്റിംഗ് മാത്രം മതിയായിരുന്നു. ഇരുവരും പുറത്തായ ശേഷം എത്തിയ പുരാനും (23) , സ്റ്റോണിസും ചേർന്ന് അവസാന ഓവറിൽ കളി ഫിനിഷ് ചെയ്തു. 

Hot Topics

Related Articles