പുരാവസ്തു തട്ടിപ്പ് കേസ്; അന്വേഷണം അവസാനിപ്പിച്ച്‌ ക്രൈംബ്രാഞ്ച്; പൊലീസ് ഉദ്യോഗസ്ഥര്‍ പണം വാങ്ങിയതിന് തെളിവില്ല

തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പ് കേസില്‍ അന്വേഷണം അവസാനിപ്പിച്ച്‌ ക്രൈംബ്രാഞ്ച്. കേസില്‍ രണ്ടും മൂന്നും ഘട്ട കുറ്റപത്രം സമർപ്പിച്ചു. മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐജി ലക്ഷ്മണ്‍ എന്നിവരാണ് പുതിയ പ്രതികള്‍. എന്നാല്‍ ഇവർ പണം വാങ്ങിയതിന് തെളിവില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എസ് സുരേന്ദ്രന്‍റെ ഭാര്യ ബിന്ദുലേഖ, ശില്‍പി സന്തോഷ് എന്നിവരും പ്രതികളാണ്. തട്ടിച്ച പണം മുഴുവൻ കണ്ടെത്താൻ ക്രൈംബ്രാ‌ഞ്ചിന് കഴിഞ്ഞിട്ടില്ല.

Advertisements

അതേസമയം അഞ്ച് കോടി നാല്‍പത്തിയഞ്ച് ലക്ഷം രൂപ ചെല ചെലവായതിന് തെളിവ് കിട്ടിയിട്ടുണ്ട്. പത്ത് കോടി നല്‍കിയെന്നായിരുന്നു പരാതി. ബാക്കി തുക കണ്ടെത്താൻ അന്വേഷണം തുടരും എന്ന് കുറ്റപത്രത്തില്‍ പറയുന്നു. മുൻ ഡിഐജി സുരേന്ദ്രനും ഐജി ലക്ഷ്മണനും പണം വാങ്ങിയതിന് തെളിവില്ല. ഉദ്യോഗസ്ഥർ തട്ടിപ്പിന് കൂട്ടു നിന്നു എന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇവര്‍ക്കെതിരെ വിശ്വാസ വഞ്ചന കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്.

Hot Topics

Related Articles