‘നാലുവർഷത്തെ പക’; ഓഹരി തർക്കം ഒടുവിൽ മരണത്തിൽ:കൊട്ടാരക്കര പുത്തൂരിൽ യുവാവിനെ കൊലപ്പെടുത്തി

കൊല്ലം :കൊട്ടാരക്കര പുത്തൂരിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ നാലുവർഷം നീണ്ട പകയാണ്. കുഴക്കാട് സ്വദേശി ശ്യാംസുന്ദറിനെ (42) ആണ് വെള്ളിയാഴ്ച രാത്രി 11.30ഓടെ വീടിനുള്ളിൽ വച്ച് കൊലപ്പെടുത്തിയത്.പോലീസ് അറിയിച്ചതനുസരിച്ച്, അയൽവാസിയും ശ്യാമിന്റെ ഭാര്യയുടെ കാമുകനുമായിരുന്ന ധനേഷാണ് പ്രതി. സംഭവം നടന്നതിന് പിന്നാലെ തന്നെ പുത്തൂർ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. കൊലയിൽ ഉപയോഗിച്ച ആയുധവും വീടിനോട് ചേർന്ന് പോലീസ് കണ്ടെത്തി.

Advertisements

കുടുംബകലഹവും പശ്ചാത്തലവും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാല് വർഷമായി ശ്യാമിന്റെ ഭാര്യയും കുട്ടിയും ധനേഷിനൊപ്പം താമസിക്കുകയായിരുന്നു. കുട്ടിയുടെ പിതൃത്വം ചൊല്ലിയുള്ള കലഹങ്ങളും കുടുംബ കലഹങ്ങളും ഇരുവരുടെയും ബന്ധം വഷളാക്കുകയായിരുന്നു. ഭാര്യയുമായുള്ള ബന്ധത്തെ എതിർത്ത ധനേഷിന്റെ ഭാര്യ പിന്നീട് ഇയാളെ വിട്ട് വിവാഹ മോചനം നേടി.വസ്തുവകകൾ ഭാര്യയുടെ പേരിൽ ചേർക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം വൈകുന്നേരം ധനേഷ് ശ്യാമിന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കിയത്. തുടർന്ന് രാത്രി 11 മണിയോടെ കൈയിൽ കരുതിയിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിൽ ആഴത്തിൽ കുത്തുകയായിരുന്നു.

സംഭവത്തിന്‌ ശേഷമുള്ള നീക്കങ്ങൾ

കുറ്റകൃത്യം ചെയ്തതിന് ശേഷം വീട്ടിന്റെ വാതിൽ പുറത്തുനിന്ന് പൂട്ടി, സമീപവാസിയായ പോലീസ് ഉദ്യോഗസ്ഥനോട് ഫോണിൽ വിവരം അറിയിക്കുകയായിരുന്നു പ്രതി. ഉടൻ തന്നെ പുത്തൂർ പോലീസ് സ്ഥലത്തെത്തി. ശ്യാമിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊട്ടാരക്കര കെഎസ്‌ആർടിസിയിലെ താൽക്കാലിക ഡ്രൈവറാണ് പ്രതിയായ ധനേഷ്.

Hot Topics

Related Articles