കെ കെ ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്: ഒടുവില്‍ കേസെടുത്തു; കോഴിക്കോട് സ്വദേശിയായ പ്രവാസി മലയാളി പ്രതി

കോഴിക്കോട് : അശ്ലീല പോസ്റ്റിനെതിരെ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ.കെ ശൈലജ നല്‍കിയ പരാതിയില്‍ ഒടുവില്‍ കേസെടുത്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗള്‍ഫ് മലയാളി കെ എം മിൻഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂർ പൊലീസ് കേസ് എടുത്തത്. ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം കെടുത്തിയെന്നാണ് എഫ് ഐ ആറിലെ പരാമർശം. ഇയാള്‍ക്കെതിരെ കലാപാഹ്വാനം നടത്തിയതിനുളള വകുപ്പുകളും ചേർത്തിട്ടുണ്ട്.

Hot Topics

Related Articles