ലോക്‌സഭ തിരഞ്ഞെടുപ്പ് ; സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി നാളെ  കോട്ടയത്ത്

ന്യൂസ് ഡെസ്ക് : എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി നാളെ രാവിലെ 10.30ന് കുമരകത്തും വൈകിട്ട് 3ന് കുടമാളൂരിലും 5ന് നാട്ടകത്തും പ്രസംഗിക്കും. 22ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പൊൻകുന്നം രാജേന്ദ്ര മൈതാനത്തു നടക്കുന്ന സമ്മേളനത്തിൽ പ്രസംഗിക്കും

യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് വോട്ട് അഭ്യർഥിച്ച് 20ന് വൈകിട്ട് 5ന് കർണാടക മന്ത്രി കെ.ജെ. ജോർജ് പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനത്ത് പ്രസംഗിക്കും.സംസ്ഥാനത്തെ വിവിധ മന്ത്രിമാരും വിവിധ കുടുംബയോഗങ്ങളിലും പൊതുസമ്മേളനങ്ങളിലും വരും ദിവസങ്ങളിൽ എത്തും. ഇതിൻ്റെ ഷെഡ്യൂൾ അടുത്തദിവസം തയ്യാറാകും.

Hot Topics

Related Articles