തിരുവനന്തപുരം:ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ പലരും ഫോണിന്റെ ബാക്ക് കവറിനെ ചെറിയൊരു പേഴ്സായി ഉപയോഗിക്കുന്നതു സാധാരണമാണ്. കുറച്ച് പണമോ എടിഎം കാര്‍ഡുകളോ ചെറിയ കുറിപ്പുകളോ വരെ ഫോണിന്റെ കവറിനകത്ത് സൂക്ഷിക്കുന്നത് പലര്‍ക്കും സൗകര്യമുള്ളതായി തോന്നും. എന്നാല്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്, ഈ ശീലം ഉപേക്ഷിക്കണമെന്ന്.
എന്തുകൊണ്ട് അപകടകരം?
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫോണുകള്‍ പ്രവര്‍ത്തിക്കുന്നതിനിടെ ചൂടാകുന്നത് സാധാരണമാണ്. എന്നാല്‍ കവറിനകത്ത് പണവും കാര്‍ഡുകളും പോലുള്ള വസ്തുക്കള്‍ വച്ചാല്‍ ചൂട് കൂടുകയും പ്രശ്നം വഷളാവുകയും ചെയ്യും. ഗുരുതരമായ സാഹചര്യങ്ങളില്‍ ഫോണിന് പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.മറ്റൊരു പ്രശ്നം സിഗ്നലുമായി ബന്ധപ്പെട്ടതാണ്. മിക്ക ഫോണുകളുടെയും ആന്റിനകള്‍ റിയര്‍ പാനലിന്റെ മുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. കവറിനകത്ത് പണം, കാര്‍ഡുകള്‍ തുടങ്ങിയവ വയ്ക്കുന്നത് ആന്റിനയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും സിഗ്നല്‍ സ്വീകരണം കുറയുകയും ചെയ്യും.
എപ്പോഴാണ് ഫോണ്‍ കൂടുതലായി ചൂടാകുന്നത്?
ദൈര്‍ഘ്യമേറിയ വീഡിയോ കാണുമ്പോള്‍
ഹെവി ആപ്പുകള്‍/ഗെയിമുകള്‍ ഉപയോഗിക്കുമ്പോള്‍
നേരിട്ട് സൂര്യപ്രകാശത്തിന് കീഴില്‍ വെക്കുമ്പോള്‍
ഫാസ്റ്റ് ചാര്‍ജിംഗ് ചെയ്യുമ്പോള്‍
അപകടസാധ്യതകള്‍
ബാറ്ററിയുടെ ആരോഗ്യത്തില്‍ ഗുരുതരമായ ബാധ
ഡിസ്പ്ലേ താളം മാറുക
പ്ലാസ്റ്റിക് കവര്‍ ഉരുകുക
കവറിനകത്ത് സൂക്ഷിച്ച പണം/കാര്‍ഡ് നശിക്കുക
സുരക്ഷയ്ക്കായി:
ഫോണിന്റെ ബാക്ക് കവറിനെ പേഴ്സായി ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കുക. ഫോണ്‍ സ്ഥിരമായി ചൂടാകുന്നുവെന്നു തോന്നിയാല്‍ പിന്‍കവര്‍ നീക്കം ചെയ്യുക, ഇന്റര്‍നെറ്റ് ഓഫ് ചെയ്യുക, ആവശ്യമെങ്കില്‍ ഫോണ്‍ ഓഫ് ചെയ്യുകയും വേണം.