ചിങ്ങവനം: തനിച്ച് താമസിക്കുകയായിരുന്ന വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറിച്ചി, മൂന്നാം വാര്‍ഡില്‍ കൊച്ചുപറമ്പില്‍ പരേതനായ വാസുവിന്റെ ഭാര്യ ഭാനുമതി(95) ആണ് മരിച്ചത്. അടുത്തു താമസിക്കുന്ന മകളുടെ മകന്റെ കയ്യില്‍ കൊടുത്ത വാര്‍ധക്യ പെന്ഷന് തുകയുമായി ശനിയാഴ്ച വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി ഇന്ക്വസറ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. മക്കള്‍: കൗസല്ല്യ, പരേതനായ അപ്പുക്കുട്ടന്, പരേതയായ കാഞ്ചന, പരേതയായ വത്സമ്മ, പെണ്ണമ്മ. മരുമക്കള്‍: പരേതനായ ഗോപി, രാജമ്മ, ചാണ്ടി, രാജന്, പരേതനായ തമ്പി. സംസ്കാരം വീട്ടുവളപ്പില്‍ നടത്തി.