സിഡ്നിയിൽ വിഷക്കൂൺ നൽകി മുൻ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് 33 വർഷം പരോളില്ലാ തടവ്

സിഡ്നി: മുൻ ഭർത്താവിന്റെ കുടുംബത്തെ വിഷക്കൂൺ നൽകി കൂട്ടക്കൊല ചെയ്ത കേസിൽ ഓസ്‌ട്രേലിയൻ വനിതയ്ക്ക് ജീവപര്യന്തം തടവ്. 50 കാരിയായ എറിന്‍ പാറ്റേഴ്സണിന് 33 വർഷം പരോളില്ലാതെ തടവുശിക്ഷ അനുഭവിക്കണമെന്നായിരുന്നു ഓസ്‌ട്രേലിയൻ സുപ്രീം കോടതിയുടെ വിധി.അതിവിദഗ്ധമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൂട്ടക്കൊലയിൽ പ്രതി കുറ്റക്കാരിയാണെന്ന് കോടതി ജൂലൈ 26-ന് കണ്ടെത്തിയിരുന്നു.

Advertisements

കൊലപാതകത്തിനുള്ള മൂന്ന് കുറ്റങ്ങളും, കൊലപാതകശ്രമത്തിനുള്ള രണ്ട് കുറ്റങ്ങളും തെളിഞ്ഞു. 2056-ലാണ് എറിന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയുക.2023 ജൂലൈ 29-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുൻ ഭർത്താവിന്റെ മാതാപിതാക്കളും സഹോദരിയും വിഷബാധയെ തുടർന്ന് മരിച്ചിരുന്നു. മുൻ ഭർത്താവിനെയും വിരുന്നിന് ക്ഷണിച്ചിരുന്നുവെങ്കിലും, അവസാന നിമിഷം അദ്ദേഹം എത്താനാകാതെ രക്ഷപ്പെടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോടതി രേഖകൾ പ്രകാരം, മുൻ ഭർത്താവിനെ ലക്ഷ്യമിട്ട് തന്നെയായിരുന്നു വിഷം കലർത്തിയ ഭക്ഷണം ഒരുക്കിയതെന്നും, ഇതിനുമുമ്പ് മൂന്ന് തവണ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. 2021 നവംബറിലും, 2022 മെയ് മാസത്തിലും സെപ്തംബറിലും എറിൻ മുൻ ഭർത്താവായ സൈമണ്‍ പാറ്റേഴ്സണെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.എന്നാൽ താൻ നിരപരാധിയാണെന്നായിരുന്നു എറിന്റെ വാദം. ആദ്യം ഭക്ഷ്യവിഷബാധയാണെന്ന് കരുതിയ സംഭവം പിന്നീട് ആഗോളതലത്തിൽ ശ്രദ്ധേയമായിരുന്നു.

Hot Topics

Related Articles