ഡാളസ് (അമേരിക്ക):യുഎസിലെ ഡാളസിലെ ഒരു മോട്ടലില്‍ നടന്ന രക്തസാക്ഷാത്മക സംഭവത്തില്‍ കര്‍ണാടക സ്വദേശിയായ 50 കാരനായ ചന്ദ്ര നാഗമല്ലയ്യ കൊല്ലപ്പെട്ടു. മോട്ടലിലെ സഹപ്രവർത്തകനായ 37 കാരനായ യോര്‍ഡാനിസ് കോബോസ്-മാര്‍ട്ടിനെസാണ് വടിവാളുകൊണ്ട് ക്രൂരമായി ആക്രമിച്ച് തലവെട്ടി കൊലപ്പെടുത്തിയിരിക്കുന്നത്.തകര്‍ന്ന വാഷിംഗ് മെഷീന്‍ ഉപയോഗിക്കരുതെന്ന് സഹപ്രവർത്തകനോട് പറഞ്ഞതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാഗമല്ലയ്യ നേരിട്ട് സംസാരിക്കാതെ മറ്റൊരു ജീവനക്കാരന്‍ വഴി സന്ദേശം കൈമാറിയതും പ്രതിയെ പ്രകോപിതനാക്കിയെന്നാണ് പറയുന്നത്.
തുടര്‍ന്നുണ്ടായ തര്‍ക്കത്തിൽ കോബോസ്-മാര്‍ട്ടിനെസ് വടിവാള്‍ എടുത്ത് പലതവണ കുത്തി.നാഗമല്ലയ്യ ജീവൻ രക്ഷിക്കാൻ ഫ്രണ്ട് ഓഫീസ് ഭാഗത്തേക്ക് ഓടാന്‍ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്നു. ഭാര്യയും 18 കാരനായ മകനും തടയാന്‍ ശ്രമിച്ചെങ്കിലും അവർക്ക് ഒന്നും ചെയ്യാനായില്ല. അവസാനം പ്രതി ഇരയുടെ തലവെട്ടി മാലിന്യക്കൂമ്പാരത്തിലേക്ക് കൊണ്ടുപോയി എറിഞ്ഞു.സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. രക്തത്തില്‍ കുളിച്ച നിലയില്‍ കത്തിയുമായി മാലിന്യക്കൂമ്പാരത്തിനടുത്ത് നടന്ന് പോകുന്നതിനിടെയാണ് കോബോസ്-മാര്‍ട്ടിനെസിനെ പോലീസുകാര്‍ പിടികൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചന്ദ്ര നാഗമല്ലയ്യയുടെ ദാരുണമായ മരണത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അനുശോചനം രേഖപ്പെടുത്തി. “ജോലിസ്ഥലത്ത് വെച്ച് അദ്ദേഹം ക്രൂരമായി കൊല്ലപ്പെട്ടു. കുടുംബവുമായി ബന്ധപ്പെടുകയും ആവശ്യമായ എല്ലാ സഹായവും നല്‍കുകയും ചെയ്യുന്നുണ്ട്. പ്രതി പോലീസിന്റെ കസ്റ്റഡിയിലാണ്. സംഭവം സംബന്ധിച്ച് സൂക്ഷ്മമായ അന്വേഷണം പുരോഗമിക്കുന്നു,” എന്ന് കോണ്‍സുലേറ്റ് എക്‌സ് പോസ്റ്റില്‍ അറിയിച്ചു.