കോഴിക്കോട് :സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വര ബാധിച്ച് മറ്റൊരു മരണം കൂടി. മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശിനി എം. ശോഭന (56)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശോഭന, തുടർച്ചയായി അബോധാവസ്ഥയിലായിരുന്നു. മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.ഒരു മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.കോഴിക്കോട് മെഡിക്കൽ കോളജിൽ ഏഴും മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ മൂന്നു കുട്ടികളുമുൾപ്പെടെ പത്ത് പേർ ഇപ്പോഴും ചികിത്സയിലാണ്. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.സംസ്ഥാനത്ത് രോഗം പടർന്നുവരുന്ന സാഹചര്യത്തിൽ, രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് ക്ലോറിനേഷൻ നടപടികളും ബോധവത്കരണ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.
അമീബിക് മസ്തിഷ്കജ്വരം: വണ്ടൂർ സ്വദേശിനി മരിച്ചു;ഒരു മാസത്തിനിടെ സം സ്ഥാനത്ത് 5 മരണം
