കാസർഗോഡ് ആസിഡ് കുടിച്ച് കുടുംബം ആത്മഹത്യ ചെയ്ത സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു

കാസർകോട്: അമ്പലത്തറയിൽ ഒരേ കുടുംബത്തിലെ നാലുപേർ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ, ചികിത്സയിലായിരുന്ന ഇളയമകനും മരിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാകേഷാണ് ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങിയത്.കഴിഞ്ഞ 28-നാണ് പറക്കളായി സ്വദേശികളായ ഓടാംപുളിക്കാലിൽ ഗോപി, ഭാര്യ ഗീത, മക്കളായ രഞ്ജിഷ്, രാകേഷ് എന്നിവർ ആസിഡ് കഴിച്ചത്. സംഭവം നടന്ന ദിവസം തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയിൽ ഗോപി, ഗീത, രഞ്ജിഷ് എന്നിവർ മരിച്ചു. ഗുരുതരമായി പരുക്കേറ്റ് ജീവൻ രക്ഷാപ്രവർത്തനത്തിലായിരുന്ന രാകേഷും ഇന്ന് മരിച്ചു.കുടുംബത്തിന് വലിയ കടബാധ്യതകളോ മറ്റ് ഗൗരവമായ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisements

Hot Topics

Related Articles