കൽപ്പറ്റ:വയനാട് മാനന്തവാടിയിൽ വയോധികയെ സ്വയം കൈകാലുകൾ വെട്ടിമുറിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യമ്പള്ളിയിൽ പൂവ്വത്തിങ്കൽ മേരി (67) ആണ് മരിച്ചത്.ഭർത്താവ് ചാക്കോ ഇന്ന് രാവിലെ ഏഴരയോടെ പള്ളിയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ വീടിന്റെ ഇരുവാതിലും പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും പ്രതികരണം ഇല്ലാതിരുന്നതിനെ തുടർന്ന് അയൽവാസികളെ കൂട്ടിക്കൊണ്ട് വീടിന്റെ പിൻവാതിൽ പൊളിച്ചാണ് അകത്ത് പ്രവേശിച്ചത്. അപ്പോഴാണ് ഇടത് കൈയും കാലും വെട്ടിമുറിച്ച നിലയിൽ മേരി കിടക്കുന്നത് കണ്ടത്.ഗുരുതരാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേരിക്ക് ആരോഗ്യപ്രശ്നങ്ങളും മാനസിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു.മാനന്തവാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Advertisements