“എന്റെ പണി തുടങ്ങി…” എമ്പുരാന്റെ പുതിയ വിശേഷം പങ്കു വെച്ച് സംഗീത സംവിധായകന്‍ ദീപക് ദേവ്

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ഓരോ വിശേഷങ്ങളും ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ചിത്രത്തിന്റെ പുതിയ വിശേഷങ്ങളുമായ് എത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ദീപക് ദേവ്.

‘എമ്പുരാന്റെ പണി തുടങ്ങിയിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ട് കുറച്ച് മാസം കഴിഞ്ഞിട്ടേ ഉള്ളൂ. എന്റെ പണി തുടങ്ങി’, എന്നാണ് ദീപക് ദേവ് പറയുന്നത്. ആശാ ശരത്തിന്റെ മകള്‍ ഉത്തരയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ ആയിരുന്നു ദീപക്കിന്റെ പ്രതികരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ട് ഈയിടെ പൂർത്തിയായിരുന്നു. ലൂസിഫറിലേത് പോലെ മഞ്ജു വാരിയര്‍, ടൊവിനൊ തോമസ് തുടങ്ങിയവരും എമ്പുരാനില്‍ ഉണ്ടാകും.

എമ്പുരാന്‍ നിര്‍മ്മിക്കുന്നതിനായി ആശിര്‍വാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും തെന്നിന്ത്യയിലെ മുന്‍നിര നിര്‍മ്മാണ കമ്പനിയായ ഹൊംബാളെ ഫിലിംസും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മുമ്പ് തന്നെ പുറത്തുവന്നിരുന്നു.

അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനില്‍ ആണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Hot Topics

Related Articles