അർബുദ പ്രതിരോധ കാമ്പയിന് പിന്തുണയേകി സ്ത്രീസംഗമം; ആരോഗ്യ-ആനന്ദ സംഗമം ഇന്ന് കോട്ടയത്ത്‌

കോട്ടയം: അർബുദ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ കാമ്പയിന് പിന്തുണയേകി ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും കുടുംബശ്രീയും ആരോഗ്യവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സ്ത്രീകൂട്ടായ്മ ആരോഗ്യ-ആനന്ദ സംഗമം ബുധനാഴ്ച ഇന്ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ജോസ് പുത്തൻകാലാ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ കാമ്പയിൻ ജില്ലാ ബ്രാൻഡ് അംബാസിഡറും കാൻസർ അതിജീവിതയുമായ നിഷ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്യും.

Advertisements

ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ബ്രാൻഡ് അംബാസിഡർ പ്രഖ്യാപനം നിർവഹിക്കും. കുടുംബശ്രീ കെ ഫോർ കെ.എം. സർട്ടിഫിക്കറ്റ് വിതരണം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി. ബിന്ദു, നിർമ്മല ജിമ്മി എന്നിവർ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.എസ്. പുഷ്പമണി, മഞ്ജു സുജിത്ത്, പി.എം. മാത്യു, ജെസി ഷാജൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ഹേമലത പ്രേംസാഗർ, രാധാ വി. നായർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, കാൻസർ പ്രോഗ്രാം നോഡൽ ഓഫീസർ ഡോ പി.എൻ. വിദ്യാധരൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, ഡോ. ആർ. ഭാഗ്യശ്രീ എന്നിവർ പങ്കെടുക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ കാമ്പയിൻ ജില്ലയിലെ എല്ലാ കുടുംബങ്ങളിലേക്കും സ്ത്രീകളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് സംഗമം ഒരുക്കുന്നത്. കുടുംബശ്രീ പ്രവർത്തകർ, നഴ്‌സിങ് കോളജ് വിദ്യാർഥികൾ, വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീകൾ എന്നിവർ സംഗമത്തിന്റെ ഭാഗമാകും. അർബുദ ബോധവത്കരണ പരിപാടികളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കടപ്ലാമറ്റം കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ അവതരിപ്പിക്കുന്ന സുംബാ ഡാൻഡ് പരിപാടിയും ഇതോടനുബന്ധിച്ച് നടക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.