ദക്ഷിണ മേഖലാ അന്തര്‍ സര്‍വകലാശാലാ കലോത്സവം;എം.ജി യൂണിവേഴ്‌സിറ്റിക്ക് കിരീടം

കോട്ടയം : വിശാഖപട്ടണത്തു നടന്ന 37-ാമത് ദക്ഷിണ മേഖലാ അന്തര്‍ സര്‍വകലാശാലാ കലോത്സവത്തില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് ഓവറോള്‍ കിരീടം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ 23 സര്‍വകലാശാലകള്‍ പങ്കെടുത്ത കലോത്സവത്തില്‍ 27 ഇനങ്ങളിലായിരുന്നു മത്സരം. എല്ലാ ഇനങ്ങളിലും മത്സരിച്ച എം.ജി സര്‍വകലാശാല എട്ട് ഒന്നാം സ്ഥാനവും നാല് രണ്ടാം സ്ഥാനവും അഞ്ച് മൂന്നാം സ്ഥാനവും രണ്ട് നാലാം സ്ഥാനവും നേടിയാണ് ഒന്നാമതെത്തിയത്. ആന്ധ്രാ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഫ. കെ. സാമന്ത സമ്മാനദാനം നിര്‍വഹിച്ചു.  എം.ജി സര്‍വകലാശാലാ ഡി.എസ്.എസ് ഡയറക്ടര്‍ ഏബ്രഹാം കെ. സാമുവല്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡോ. ആന്റണി ജോസഫ്, സി.ജി. മഞ്ജുഷ, സുജിന്‍ രാജ്, ശ്രീഗണേഷ് ദേവ് എന്നിവരും സന്നിഹിതരായിരുന്നു. കലോത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെയും ഏകോപനം നിര്‍വഹിച്ച ഡി.എസ്.എസിനെയും വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ അഭിനന്ദിച്ചു.

Hot Topics

Related Articles