ദേവമാതയിൽ അന്താരാഷ്ട്ര സഹകരണദിനാചരണം

കുറവിലങ്ങാട് ദേവമാതാ കോളേജ് കോമേഴ്‌സ് സെൽഫ് ഫിനാൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര സഹകരണദിനം ആചരിച്ചു. കോളെജ് പ്രിൻസിപ്പാൾ ഡോ.സുനിൽ സി.മാത്യുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കുറവിലങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ പ്രൊഫസർ പി. ജെ. സിറിയക് പൈനാപ്പള്ളിൽ ഉദ്ഘാടനം ചെയ്തു. വൈസ്.പ്രിൻസിപ്പാൾ റവ.ഫാ. ഡിനോയ് കവളംമാക്കൽ സഹകരണദിനസന്ദേശം നൽകി.

Advertisements

സഹകരണ പ്രസ്ഥാനത്തിൻ്റെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ പ്രൊഫ. ജോർജ് മാത്യു, അസി.പ്രൊഫ.എ.എൻ.സതീശൻ എന്നിവർ സെമിനാർ നയിച്ചു. ആൽഫിൻ ജോർജ്, അനീസ അന്ന ഡിജേഷ് , ഗൗതം കൃഷ്ണ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles