മാതാപിതാക്കള്‍ക്ക് ആഡംബര ഭവനം സമ്മാനിച്ച് ധനുഷ്. ചെന്നൈയില്‍ പോയസ് ഗാര്‍ഡനിലാണ് കസ്തൂരി രാജയ്ക്കും വിജയലക്ഷ്മിക്കും പുതിയ വീട് സമ്മാനിച്ചിരിക്കു. 150 കോടി രൂപ വിലമതിക്കുന്ന വീടാണ് ഇതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് മഹാ ശിവരാത്രി ദിവസമാണ് നടത്തിയത്. 2021ല്‍ തുടങ്ങിന്റെ വീടിന്റെ നിര്‍മാണം അടുത്തിടെയാണ് പൂര്‍ത്തിയായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സുബ്രഹ്മണ്യം ശിവ എന്ന സംവിധായകൻ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഒരു അമ്പലം പോലെയാണ് ധനുഷിന്റെ വീട് തനിക്ക് അനുഭവപ്പെടുന്നത് എന്നാണ് ശിവ സുബ്രഹ്മണ്യം പറയുന്നത്.
ധനുഷ് നായകനായി ‘വാത്തി’ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. മലയാളി നടി സംയുക്തയാണ് നായിക. വെങ്കി അറ്റ്ലൂരിയാണ് ചിത്രത്തിന്റെ സംവിധാനം. മികച്ച പ്രതികരണമാണ് ധനുഷ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.