ഇതു തകർക്കും…’കിംഗ് ഓഫ് കൊത്ത’യിൽ ദുൽഖറിനൊപ്പം ടൊവിനോയും

ദുല്‍ഖര്‍ സല്‍മാന്റെ ‘കിംഗ് ഓഫ് കൊത്ത’യില്‍ ടൊവിനോ തോമസും. ചിത്രത്തിൽ ടൊവിനോ അതിഥി വേഷത്തിലായിരിക്കും എത്തുക എന്നാണ് ഫ്രൈഡേ മാറ്റിനി ട്വീറ്റ് ചെയ്തു.

സിനിമയുടെ ചിത്രീകരണത്തിനായി രണ്ട് ദിവസം ടൊവിനോ എത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രം ഓണം റിലീസ് ആയി ആയി എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദുല്‍ഖറിന്റെ എക്കാലത്തെയും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്.

ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം- നിമീഷ് രവി, സ്‌ക്രിപ്റ്റ്- അഭിലാഷ് എന്‍ ചന്ദ്രന്‍, എഡിറ്റര്‍- ശ്യാം ശശിധരന്‍, മേക്കപ്പ്- റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം- പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍- ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന്‍, പി ആര്‍ ഓ- പ്രതീഷ് ശേഖര്‍.

Hot Topics

Related Articles