വിവാഹം ഉടനെയുണ്ടാവുമോ? ആവേശത്തില്‍ ആരാധകര്‍; ആരാധകരേ ശാന്തരാകുവിന്‍… സത്യം തുറന്നു പറഞ്ഞ് ഐശ്വര്യലക്ഷ്മി

സിനിമാ സീരിയല്‍ താരങ്ങളുടെ പ്രണയവും വിവാഹവും കുടുംബവിശേഷങ്ങളുമൊക്കെ എപ്പോഴും പ്രേക്ഷകശ്രദ്ധയാകര്‍ഷിക്കുന്ന വിഷയങ്ങളാണ്. കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് നടി ഐശ്വര്യലക്ഷ്മിയുടെ പ്രണയം. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം തന്റെ സാന്നിധ്യമറിയിക്കുകയും നിരവധി ആരാധകരെ സമ്പാദിക്കുകയും ചെയ്ത നടിയാണ് ഐശ്വര്യലക്ഷ്മി. പൊന്നിയിന്‍ സെല്‍വം, കുമാരി എന്നിവയാണ് ഏറ്റവുമൊടുവില്‍ ഐശ്വര്യയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍.


ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ സിനിമ. പിന്നാലെ വന്ന മായാനദി സൂപ്പര്‍ ഹിറ്റായി മാറിയതോടെ ഐശ്വര്യ ലക്ഷ്മി താരമായി മാറുകയായിരുന്നു. മായാനദിയിലൂടെ അപ്പുവായി മലയാളികളുടെ മനസില്‍ എന്നെന്നും ഇടം നേടിയെടുക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.പിന്നാലെ വന്ന വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രങ്ങളും വിജയിച്ചതോടെ ഐശ്വര്യ തന്റെ സ്ഥാനം അതിവേഗം ഉറപ്പിച്ചു.
മലയാളത്തില്‍ ആരാധകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമെല്ലാം ഗ്യാരണ്ടിയുള്ള നടിയായി മാറിയ ഐശ്വര്യ ലക്ഷ്മി അധികം വൈകാതെ തന്നെ തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിക്കുകയായിരുന്നു. അഭിനയത്തിന് പുറമെ ഇപ്പോഴിതാ നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. കരിയറില്‍ മികച്ച സമയത്തിലൂടെ കടന്നു പോകുന്നതിനിടെ ഐശ്വര്യയുടെ പ്രണയ വര്‍ത്തയും സജീവമായി മാറുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ദിവസം തമിഴ് നടന്‍ അര്‍ജുന്‍ ദാസുമൊത്തുള്ളൊരു ചിത്രം ഐശ്വര്യ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിരുന്നു. ചിത്രത്തിന് ക്യാപ്ഷനായി ഒരു ലവ് ഇമോജി മാത്രമാണ് ഐശ്വര്യ പങ്കുവച്ചത്. ഇരുവരും ചേര്‍ന്നിരിക്കുന്ന ചിത്രം കണ്ടതും സോഷ്യല്‍ മീഡിയ ഐശ്വര്യയും അര്‍ജുനും പ്രണയത്തിലാണോ എന്ന ചോദ്യവുമായി എത്തി. ചിലരൊക്കെ പ്രണയത്തിലാണെന്ന് ഉറപ്പിക്കുകയും ചെയ്തു.

തന്റെ ശബ്ദം കൊണ്ട് ആരാധകരെ അമ്പരപ്പിച്ചിട്ടുള്ള നടനാണ് അര്‍ജുന്‍ ദാസ്. കൈതി, മാസ്റ്റര്‍ തുടങ്ങിയ സിനിമകളിലെ അര്‍ജുന്റെ പ്രകടനവും കയ്യടി നേടിയിരുന്നു. നായകനായുള്ള സിനിമയും എത്തിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പ്രണയ വാര്‍ത്തകളോട് പ്രതികരിച്ചു കൊണ്ട് ഐശ്വര്യ ലക്ഷ്മി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഐശ്വര്യയുടെ പ്രതികരണം. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഗായ്സ്, ഇന്നലത്തെ എന്റെ പോസ്റ്റിനെക്കുറിച്ചാണ്. ഇതിങ്ങനൊരു വലിയ സംഭവമാകുമെന്ന് കരുതിയില്ല. ഞങ്ങള്‍ കണ്ടുമുട്ടി. ഒരു ഫോട്ടോയെടുത്തു. ഞാനത് പോസ്റ്റ് ചെയ്തു. ഇവിടെ ഒന്നും നടക്കുന്നില്ല. ഞങ്ങള്‍ സുഹൃത്തുക്കളാണ്. ഇന്നലെ മുതല്‍ എനിക്ക് മെസേജ് അയക്കുന്ന അര്‍ജുന്‍ ദാസ് ആരാധകരോട്, അദ്ദേഹം നിങ്ങളുടേത് തന്നെയാണെന്ന് ഉറപ്പു തരുന്നു. എന്നാണ് ഐശ്വര്യ പറയുന്നത്.

ഇതോടെ ഐശ്വര്യയും അര്‍ജുനും പ്രണയത്തിലല്ലെന്ന് വ്യക്തമായിരിക്കുകയാണ്. ഇന്നലെ മുതല്‍ ആരാധകരും സോഷ്യല്‍ മീഡിയയും ചോദിച്ച ചോദ്യങ്ങള്‍ക്കും ഇതോടെ ഉത്തരം ലഭിച്ചിരിക്കുകയാണ്. എന്നാലിതെനി ആളുകളുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണോ എന്ന് ചോദിക്കുന്നവര്‍ ഇപ്പോഴുമുണ്ട്.

Hot Topics

Related Articles