“ക്രിസ്റ്റഫറിന് ലഭിച്ച എല്ലാ അംഗീകാരങ്ങൾക്കും നന്ദി, നായകന്റെ ഏകാന്തമായ പോരാട്ടങ്ങൾ മനസ്സിലാക്കിയതിൽ സന്തോഷം” ; കുറുപ്പുമായി മമ്മൂട്ടി

തന്റെ ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫർ പ്രേക്ഷകർ ഏറ്റെടുത്തതിന് നന്ദി അറിയിച്ച് നടൻ മമ്മൂട്ടി . “ക്രിസ്റ്റഫർ എന്ന ചിത്രത്തിന് ലഭിച്ച എല്ലാ അംഗീകാരങ്ങൾക്കും നന്ദി. സമകാലിക പ്രസക്തിയുള്ള ഈ കഥയും അതിലെ നായകന്റെ ഏകാന്തമായ പോരാട്ടങ്ങളും നിങ്ങൾ മനസ്സിലാക്കിയതിൽ സന്തോഷം”, മമ്മൂട്ടി കുറിച്ചു. ക്രിസ്റ്റഫറിലെ ഒരു സ്റ്റിൽ പങ്കുവച്ചു കൊണ്ടായിരുന്നു മമ്മൂട്ടിയുടെ നന്ദി പ്രകടനം.

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റഫര്‍. അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍. വിനയ് റായ് ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, കലാസംവിധാനം ഷാജി നടുവിൽ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, ചമയം ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ് രാജകൃഷ്ണൻ എം ആർ, സൗണ്ട് ഡിസൈൻ നിധിൻ ലൂക്കോസ്, കളറിസ്റ്റ് ഷൺമുഖ പാഡ്യൻ, ഡി ഐ മോക്ഷ പോസ്റ്റ്, പിആർഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻ കോളിൻസ് ലിയോഫിൽ എന്നിവരാണ് ക്രിസ്റ്റഫറിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

Hot Topics

Related Articles