തിരുവല്ല : കമ്പോസർമാരുടെയും ഗായകരുടെയും എണ്ണവും വാദ്യോപകരണ വൈവിദ്ധ്യവും എണ്ണവുംകൊണ്ട് ചരിത്രത്തിലെ അപൂർവതയും ഇന്ത്യയിൽ ഇദംപ്രഥമവുമായ കരോത്സവ് ലൈവ് കൺസെർട്ട് ക്രിസ്തുമസ് രാവുകൾക്ക് ശുദ്ധ കരോൾ സംഗീതത്തിന്റെ മാസ്മരികത പകർന്ന് തിരുവല്ല വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഡിസംബർ 27നു അരങ്ങേറും.
ഇന്ത്യയിലെ പ്രശസ്തരായ 12 സംഗീത സംവിധായകരുടെ നേതൃത്വത്തിൽ പാശ്ചാത്യ-ഭാരതീയ സംഗീതവാദ്യോപകരണങ്ങളിൽ 100 അതിവിദഗ്ദ്ധ കലാകാരന്മാർ സമ്മിശ്രമായി തീർക്കുന്ന സിംഫണി ഓർക്കസ്ട്രയുടെ അകമ്പടിയോടെ ലോകത്തിന്റെ പല ഭാഗത്തുനിന്നും വരുന്ന 2000 ഗായകർ ഈ തത്സമയ മെഗാ സംഗീതവിരുന്നിൽ മലയാളത്തിലും തമിഴിലും ഗാനങ്ങൾ ആലപിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഗീത സംവിധായകൻ ജെറി അമൽദേവ്, ഇന്ത്യൻ വയലിൻ വാദകരുടെ ഒന്നാംനിരയിലെ പ്രിയ സംഗീതകാരൻ റെക്സ് ഐസക്സ്, കോറൽ മ്യൂസിക് കണ്ടക്ടർ അഗസ്റ്റിന് പോൾ, പാശ്ചാത്യ, കർണ്ണാടക, സുറിയാനി സംഗീതവിദഗ്ദ്ധൻ ഡോ എം പി ജോർജ്ജ് കോർ എപ്പിസ്ക്കോപ്പ, കൊച്ചിൻ ചേമ്പർ ഓർക്കസ്ട്ര കണ്ടക്ടർ പ്രദീപ് സിംഗ്, കമ്പോസറും കീ ബോർഡ് വിദഗ്ദ്ധനുമായ ആൽബർട്ട് വിജയൻ, സംഗീതകാരൻ ചിട്ടി പ്രകാശ്, സംഗീതകാരനും ഡിഎസ്എംസി മുൻഡയറക്ടറുമായ റവ സാജൻ പി മാത്യു, കമ്പോസറും ക്വയർ മാസ്റ്ററുമായ പ്രൊഫ എബ്രഹാം സി മാത്യു, വയലിൻ, ചെല്ലോ വാദകനും മ്യൂസിക് കണ്ടക്ടറുമായ ഫെയ്ത് രാഗ്ലാൻഡ്, തമിഴ് മ്യൂസിക് ഇവാഞ്ചലിസ്റ്റ് ക്ലമന്റ് വേദനായകം ശാസ്ത്രിയാർ, സംഗീതകാരൻ തോമസ് ജേക്കബ് കൈതയിൽ എന്നീ പ്രശസ്തരായ 12 സംഗീത കണ്ടക്ടർമാരാണ് ഈ സംഗീതവിസ്മയത്തിന് നേതൃത്വം നൽകുന്നത്.
സിംഫണി സംഗീതത്തിലെ വയലിൻ, വയോള, ചെല്ലോ, ഡബിൾബേസ്പോലെ തന്ത്രിവാദ്യങ്ങളും പിക്കലൊ, ഫ്ലൂട്ട്, ഓബോ, ക്ലാർനെറ്റ്, ബസൂൺ, സാക്സഫോൺ, ട്രംപെറ്റ്, ട്രോബോൺ, ഹോൺ, ടൂബപോലെ സുഷിര വാദ്യങ്ങൾക്കുമൊപ്പം സിത്താർ, വീണ, ബാൻസുരി, സന്തൂർ, തബല, മൃദംഗം, ഘടം,മുഖർശങ്ക്,മണി,തംബുരുപോലെ ഭാരതീയ തന്ത്രി, താളവാദ്യങ്ങളും ഗിറ്റാറും ഓർഗനും വൈബ്രാഫോണുംപോലെ അനുബന്ധ സംഗീതതോപകരണങ്ങളും ചേർന്നതാണ് ഈ സംഗീതവിരുന്നിലെ നൂറുപേർ അടങ്ങുന്ന മെഗാ ഓർക്കസ്ട്ര. ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള കൺസെർട്ടിന്റെ വോക്കൽ, ഓർക്കസ്ട്രൽ സംവിധാനം വിവിധ സംഗീതോപകരണ വിദഗ്ധനും സംഗീത സംവിധായകനുമായ തോമസ് ജേക്കബ് കൈതയിൽ നിർവഹിക്കുന്നു.
ആറുമാസം ചിട്ടയായി ഓൺലൈനായും ഡിസംബർ 26 നു പന്തണ്ട് മ്യൂസിക് കണ്ടക്ടർമാർക്കുമൊപ്പം വേദിയിലുമുള്ള പരിശീലനത്തിനും ശേഷമായിരിക്കും കരോത്സവ് സംഗീതവിരുന്ന് 27 നു അവതരിപ്പിക്കുക. ലോകോത്തര നിലവാരത്തിലുള്ള കൺസെർട്ടിലും ഇപ്പോഴും തുടരുന്ന തീവ്വ്രപരിശീലനത്തിലും പങ്കാളികളാവാൻ ഏതാനും മികച്ച ഗായകർക്കും ഗായകസംഘങ്ങൾക്കും അവസരവും അർഹരായവർക്കു താമസസൗകര്യവും നൽകും.
ഓൺലൈൻ റജിസ്ട്രേഷൻ: https://www.ziondigitalstudio.com/home-coming-live-concert/
അന്വേഷണങ്ങൾ : 9496321417, 8921869541