നടൻ ബേസിൽ ജോസഫിനും ഭാര്യ എലിസബത്തിനും പെൺകുഞ്ഞ് പിറന്നു. കുഞ്ഞിനും എലിസബത്തിനുo ഒപ്പമുള്ള ചിത്രം ബേസിൽ പങ്കു വെച്ചു. ഹോപ് എലിസബത്ത് ബേസിൽ എന്നാണ് കുഞ്ഞിന്റെ പേര്.
വിനീത് ശ്രീനിവാസൻ, രജിഷ വിജയൻ, അർജുൻ അശോകൻ, അന്ന ബെൻ, ഐമ റോസ്മി, അപർണ ദാസ്, വിജയ് ബാബു തുടങ്ങി താരങ്ങളും ആരാധകരുമടക്കം നിരവധിപ്പേരാണ് ബേസിലിന് ആശംസകളുമായി എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2017–ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. കോട്ടയം തോട്ടയ്ക്കാട് സാം സി. ജോണിന്റെയും സാറാമ്മയുടെയും മകളാണ് എലിസബത്ത്. ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട. അധ്യാപിക തങ്കമ്മയുടെയും രണ്ട് മക്കളില്‍ ഇളയവനാണ് ബേസില്‍.
വിനീത് ശ്രീനിവാസന്റെ അസോഷ്യേറ്റായി സിനിമാ രംഗത്തെത്തിയ ആളാണ് ബേസിൽ ജോസഫ്. കുഞ്ഞിരാമായണത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായി മാറിയത്. മിന്നൽ മുരളിയാണ് ബേസിൽ സംവിധാനം ചെയ്ത് പുറത്ത് ഇറങ്ങിയ അവസാന ചിത്രം. ജയ ജയ ജയഹേ ആണ് ബേസിൽ നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം .